സംസ്ഥാനത്ത് വില്‍ക്കുന്ന കറി പൗഡറുകളില്‍ മായമുണ്ടെന്ന് മന്ത്രി

സംസ്ഥാനത്ത് വില്‍ക്കുന്ന കറി പൗഡറുകളില്‍ മായമുണ്ടെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് കുടുംബശ്രീയും തപാല്‍ വകുപ്പും തമ്മിലുള്ള ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങില്‍ വെച്ചാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.

മന്ത്രി പറഞ്ഞത് ഇങ്ങനെ:

കറിപൗഡറുകളെ പറ്റി പരിശോധിച്ച് നോക്കിയപ്പോള്‍ എല്ലാം വിഷമാണ്. ഒറ്റെയൊരെണ്ണം പോലും ബാക്കിയില്ല, വല്യ പ്രചാരണമൊക്കെ ആയിരിക്കും, പക്ഷെ എന്താ ചെയ്ക, എല്ലാം വ്യാജമാണ്. അപ്പോള്‍ ജനങ്ങള്‍ക്ക് വിശ്വാസത്തോടുകൂടി കഴിക്കാന്‍ പറ്റുന്നതാണ് കുടുംബശ്രീയുടെ ഉത്പന്നങ്ങള്‍ – മന്ത്രി പറഞ്ഞു.

കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് വിലകുറവാണ്. എന്നാല്‍ ആദായകരമായ വിലയ്ക്ക് ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വില്‍ക്കാന്‍ സാധിക്കും. ലോകത്തെമ്പാടുമുള്ള ഉത്പന്നങ്ങളോട് മത്സരിക്കാനുള്ള സംവിധാനം രൂപപ്പെടുത്തണമെന്നും മന്ത്രി ചടങ്ങില്‍ പറഞ്ഞു.

തപാല്‍ ഓഫീസുകളിലെത്തുന്ന ആളുകളുടെ തപാല്‍ ഉരുപ്പടികള്‍ പാഴ്സല്‍ അയക്കുന്നതിനാവശ്യമായ പായ്ക്കിങ് ജോലികള്‍ കുടുംബശ്രീ ഏറ്റെടുക്കുന്ന ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here