വാമനപുരം എം.എൽ എ യുടെ ആസ്തി വികസന പദ്ധതി (2022-23 ) പ്രകാരം പനവൂർ ഗ്രാമ പഞ്ചായത്തിലെ ആറ്റിൻപുറം – പുല്ലാമല എസ്.സി. കോളനി റോഡ് കോൺക്രീറ്റിന് 20 ലക്ഷം രൂപയുടേയും വാമനപുരം ഗ്രാമ പഞ്ചായത്തിലെ മഠത്തു വാതുക്കൽ – പറമ്പുവാരം – അരുമാനൂർകോണം റോഡ് നവീകരണത്തിന് 16 ലക്ഷം രൂപയുടേയും സാങ്കേതികാനുമതി ലഭിച്ചു.പ്രവർത്തി ടെണ്ടർ ചെയ്തിട്ടുണ്ട്.നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുന്നതാണ്.
__