പൊൻമുടി യാത്രക്കാർ അറിയാൻ. കരുതി വേണം കല്ലാറിലെ കുളി. കാണാക്കയങ്ങളിൽ കാത്തിരിക്കുന്നത് മരണക്കെണി.കാൽ നൂറ്റാണ്ടായി ഓരോവർഷവും മുടക്കമില്ലാതെ മുങ്ങിമരണം.ഒരു വര്‍ഷത്തിൽ ഏഴു മരണങ്ങൾ വരെ.

പൊൻമുടി യാത്രക്കാർ അറിയാൻ. കരുതി വേണം കല്ലാറിലെ കുളി. കാണാക്കയങ്ങളിൽ കാത്തിരിക്കുന്നത് മരണക്കെണി.കാൽ നൂറ്റാണ്ടായി ഓരോവർഷവും മുടക്കമില്ലാതെ മുങ്ങിമരണം.ഒരു വര്‍ഷത്തിൽ ഏഴു മരണങ്ങൾ വരെ.

റിപ്പോർട്ട് : സൗമ്യ കല്ലറ.

തിരുവനതപുരം ജില്ലയിലെ അറിയപ്പെടുന്ന ടൂറിസ്റ്റു കേന്ദ്രങ്ങളിൽ ഒന്നാണ് പൊന്മുടി. കല്ലറ നിന്ന് ഏകദേശം രണ്ട മണിക്കൂർ യാത്ര.നമ്മുടെ നാട്ടിൽ നിന്നും ധാരാളം പേര് ഇവിടേക്ക് പോകുന്നുണ്ട്. പൊൻ‌മുടിയിൽ വരുന്നവരിൽ കല്ലാറിൽ കുളിക്കാതെ പോകാതെ മടങ്ങുന്നവർ കുറവാണ്. പ്രത്യേകിച്ചും യുവാക്കൾ. മുകളിൽ ശാന്തമായി ഒഴുകുന്ന ജലപ്പരപ്പുകൾ.അടിത്തട്ട് നിറയെ ചതിക്കുഴികൾ.ചെറിയൊരു അശ്രദ്ധ മതി. മരണം വരെ സംഭവിക്കാം അതാണ് കല്ലാറിന്റെ പ്രത്യേകത.

കല്ലാറിന്റെ കാണാക്കയങ്ങളിൽ ഇതുവരെ നൂറോളം ജീവനുകള്‍ പൊലിഞ്ഞു. 1999-പത്ത്, 2000-ഏഴ്, 2002-അഞ്ച്, 2005-മൂന്ന്, 2006-രണ്ട്, 2008-ഒന്ന്, 2014-ആറ്, 2015-നാല്, 2016-ആറ്, 2017-ഏഴ്, 2018-അഞ്ച്, 2019-ഒന്ന്, 2021- ൽ ഒന്ന് . ഇതാണ് കല്ലാർ വട്ടക്കയത്തിൽ 1999 മുതൽ ഇതുവരെ മരിച്ചവരുടെ കണക്ക്. പൊന്മുടിമലനിരകളുടെ അടിവാരത്തിലാണ് കല്ലാർ നദിയും കല്ലാർ എന്ന സ്ഥലവും .
ഏതാനം ദിവസം മുമ്ബ് സുഹൃത്തുക്കളോടൊപ്പം പൊന്മുടി സന്ദശിച്ച്‌ മടങ്ങവേ വട്ടക്കയത്തില്‍ മുങ്ങിമരിച്ച പോത്തന്‍കോട് നന്നാട്ടുകാവ് സ്വദേശി നൗഫലാണ് അവസാനത്തെ ഇര. സ്ഥിരം അപകടമേഖലയായ വട്ടക്കയത്തില്‍ മുങ്ങിമരിച്ചവരിലേറെയും യുവാക്കളാണ്. കയത്തിന്റെ ആഴം തിരിച്ചറിയാനാകാതെ വെള്ളത്തില്‍ ഇറങ്ങുന്നവരാണ് അപകടത്തില്‍പ്പെടുന്നത്. ഭാഗ്യംകൊണ്ടുമാത്രം രക്ഷപ്പെട്ടവരുടെ എണ്ണം പതിന്മടങ്ങാണ്.

കല്ലാറില്‍ വട്ടക്കയത്തിലാണ് ഏറ്റവും കൂടുതല്‍ ജീവന്‍ നഷ്ടമായിട്ടുള്ളത്. അപകടം പതിയിരിക്കുന്ന ഇവിടെ അറിഞ്ഞുകൊണ്ട് ആരും കുളിക്കാനിറങ്ങാറില്ല. മറ്റ് സ്ഥലങ്ങളിൽ നിന്ന് എത്തുന്നവരാണ് വട്ടക്കയത്തില്‍ മരിച്ചവരില്‍ ഏറെയും. ഇരുപത് അടിയോളം താഴ്ചയുള്ള കയത്തില്‍ വീണാല്‍ ജീവന്‍ തിരിച്ചുകിട്ടുക പ്രയാസമാണ്.എല്ലാവര്‍ഷവും ഇവിടെ മരണം നടക്കാറുണ്ട്. ഒരു വര്‍ഷം ഏഴു മരണം വരെ സംഭവിച്ചിട്ടുമുണ്ട്. ഇവിടെ അപായ സൂചനാബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും ഇത് കണക്കാക്കാറില്ല. 1999 ന് ശേഷം ഇതുവരെ നൂറില്‍പരം പേരുടെ ജീവനാണ് നദി കവര്‍ന്നെടുത്തത്. ഇതില്‍ തൊണ്ണൂറു ശതമാനവും യുവാക്കളാണ്.

പൊന്മുടി സന്ദര്‍ശിക്കാനെത്തുന്ന യുവാക്കളില്‍ ഭൂരിഭാഗം പേരും കല്ലാറിലിറങ്ങി കുളിക്കാറുണ്ട്. വഴുക്കന്‍ പാറകളുള്ള നദിയില്‍ നിറയെ മണല്‍ക്കുഴികളാണ്. ഇത്തരം കയങ്ങളില്‍ പതിച്ചാണ് പലര്‍ക്കും ജീവന്‍ നഷ്ടമായത്. തിരുവനന്തപുരം ഡെന്റല്‍ കോളേജില്‍ നിന്നെത്തിയ എട്ട് വിദ്യാര്‍ത്ഥികള്‍ കല്ലാറില്‍ മുങ്ങിമരിച്ചതാണ് നദിയില്‍ നടന്ന ഏറ്റവും വലിയ ദുരന്തം. കല്ലാറില്‍ വര്‍ദ്ധിച്ചുവരുന്ന അപകടമരണങ്ങള്‍ക്ക് തടയാൻ ഗൈഡുകളെ നിയമിക്കുകയാണ് പരിഹാരമാർഗ്ഗം

LEAVE A REPLY

Please enter your comment!
Please enter your name here