കല്ലാര്‍ വട്ടക്കയത്തില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്‍െറ മൃതദേഹം കണ്ടെത്തി.

കല്ലാര്‍ വട്ടക്കയത്തില്‍ കുളിക്കാനിറങ്ങിയ യുവാവിന്‍െറ മൃതദേഹം കണ്ടെത്തി. പോത്തന്‍കോട് നന്നാട്ടുകാവ് എന്‍.ജെ മന്‍സിലില്‍ അബദുല്‍ വഹാബിന്‍െറയും ലൈലാബീവിയുടെയും മകന്‍ നൗഫലിന്‍െറ (25) മൃതദേഹമാണ് കണ്ടെത്തിയത്.

ഞാറാഴ്ച വൈകിട്ട് 5.30ഓടെയാണ് പൊന്മുടി സന്ദര്‍ശിക്കാനെത്തിയ പതിനാലംഗ സംഘത്തിലുണ്ടായിരുന്ന നൗഫലിനെ കാണാതായത്. പൊന്‍മുടിയില്‍ നിന്ന് മടങ്ങിവരുന്ന വഴി കല്ലാര്‍ വട്ടക്കയത്തില്‍ കുളിക്കാനിറങ്ങവെ ഒഴുക്കില്‍പെടുകയായിരുന്നു.

വിതുര ഫയര്‍ ഫോഴ്‌സും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

സഹോദരി: ജിന്‍സി.

LEAVE A REPLY

Please enter your comment!
Please enter your name here