യു.എ.ഇയില്‍ വെള്ളിയാഴ്​ച ജുമുഅ നമസ്​കാര സമയം പത്തു മിനിറ്റായി ചുരുക്കാന്‍ തീരുമാനം

160
Religious muslim man praying inside the mosque

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യു.എ.ഇയില്‍ വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയം പത്തു മിനിറ്റായി ചുരുക്കാന്‍ തീരുമാനം.ഈ വെള്ളിയാഴ്ച പള്ളികളില്‍ ഖുതുബ,നിസ്കാരം എന്നിവയെല്ലാം ബാങ്ക് വിളിച്ചു പത്ത് മിനിറ്റ് കൊണ്ട് അവസാനിപ്പിക്കാനാണ് ജനറല്‍ അതോറിറ്റി ഒാഫ് ഇസ്ലാമിക് അഫയേഴ്സ് ആന്‍റ് എന്‍ഡോവ്മെന്‍റ്സ് (ഒൗഖാഫ്) നിര്‍ദേശം.
രണ്ട് ഖുര്‍ആന്‍ ആയത്തുകള്‍ ഒാതി ചുരുങ്ങിയ വാക്കുകളില്‍ പ്രസംഗം നിര്‍വഹിച്ച്‌ പ്രാര്‍ഥനയിലേക്ക് കടക്കുവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.വൈറസ് ബാധ തടയാന്‍ ആകാവുന്ന എല്ലാ രീതിയിലെ മുന്‍കരുതലുകളും ആവശ്യമാണെന്ന് ഒൗഖാഫ് നിര്‍ദേശിക്കുന്നു.  പ്രതിരോധമാണ് ചികിത്സയേക്കാള്‍ അഭികാമ്യം എന്നും ഒാര്‍മപ്പെടുത്തുന്നുണ്ട്.