പോത്തീസില്‍ റെയ്ഡ്

5070

തിരുവന്തപുരത്തെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ തിരുവനന്തപുരത്തെ  ്‌പോത്തീസില്‍ നഗരസഭയുടെ ആരോഗ്യ വിഭാഗം ് നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 5 ടണ്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പിടിച്ചെടുത്തു. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ അനധികൃതമായി സൂക്ഷിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി. നേരത്തെ സ്ഥാപനത്തിനെതിരെ തൊഴില്‍ ചൂഷണം അടക്കമുളള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

പോത്തീസിന്റെ ഗോഡൗണില്‍ നിന്നും, മെയിന്‍ ഷോറൂമില്‍ നിന്നുമാണ് അനധികൃതമായി സൂക്ഷിച്ച പ്ലാസ്റ്റിക്ക് ക്യാരിബാഗുകള്‍ പിടികൂടിയത്. പോളി പോപ്പിലിന്‍ എന്ന പ്ലാസ്റ്റിക് ക്യാരിബാഗുകളാണ് അധികവും. 5 ടണ്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ് അധികൃതര്‍ റെയിഡില്‍ പിടിച്ചെടുത്തത്. നേരത്തെയും പോത്തീസില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കവറുകള്‍ പിടികൂടിയിരുന്നു. 10 മണിയോടെ ആരംഭിച്ച റയ്ഡ് മൂന്നു മണിക്കൂര്‍ നീണ്ടു നിന്നു.