തിരുവനന്തപുരം നഗരത്തിൽ മറ്റൊരു വിമാനത്താവളം വരുന്നു

4406

തിരുവനന്തപുരം നഗരത്തിൽ മറ്റൊരു വിമാനത്താവളം വരുന്നു. നിലവില്‍ തിരുവനന്തപുരത്തുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിന് പകരമായാണ് പുതിയ വിമാനത്താവളം ആരംഭിക്കുകയെന്നാണ് റിപ്പോർട്ട്. നഗരപരിധിയിലുളള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തുടര്‍ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുള്‍പ്പെടെ പല തടസ്സങ്ങളും നേരിടുന്നുണ്ട്. അതിനാലാണ് നഗര പ്രദേശത്തിനു പുറത്തായി പുതിയൊരു വിമാനത്താവളം ആരംഭിക്കുക്കാന്‍ ആലോചിക്കുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ടുചെയ്യുന്നു.കേരള~ തമിഴ്നാട് അതിര്‍ത്തി പ്രദേശത്തുള്ള പാറശാല, തിരുവനന്തപുരം~ കൊല്ളം അതിര്‍ത്തിയിലുള്ള നാവായിക്കുളം, കാട്ടാക്കട എന്നീ സ്ഥലങ്ങളാണ് പരിഗണനയിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാണ്ട് 80 ഹെക്ടര്‍ ഭൂമിയാണ് ഇതിനായി വേണ്ടിവരിക. ഭൂമി ഏറ്റെടുക്കുന്നതിലെ എളുപ്പം നോക്കിയാകും വിമാനത്താവളത്തിന്‍റെ സ്ഥലം തീരുമാനിക്കുക. ട്രിവാന്‍ഡ്രം അജണ്ടാ ടാസ്ക് ഫോഴ്സ്, ചേംബര് ഓഫ് കൊമേഴ്സ് എന്നിവരാണ് നഗരപരിധിക്ക് പുറത്ത് പുതിയ വിമാനത്താവളം എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. ഭൂമി ഏറ്റെടു ക്കുകയെന്ന ബാലികേറാമലയ്ക്ക് പുറമേ വിമാനകന്പനികള്‍ ,വ്യവസായികള്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) എന്നിവര്‍ അഭിമുഖീകരിക്കുന്ന ധാരാളം ബുദ്ധിമുട്ടുകളുമാണ് ഇത്തരമൊരു ചിന്തയ്ക്ക് വഴിമരുന്നിട്ടത്.ഇതേക്കുറിച്ച്‌ തീരുമാനിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ എയര്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അധ്യക്ഷന്‍ ഗുരുപ്രസാദ് മൊഹാപത്രയും പങ്കെടുത്തു. സര്‍ക്കാരിന്‍റെ അംഗീകാരം ലഭിച്ചാല്‍ പിന്നെഅന്തിമ തീരുമാനമെടുക്കേണ്ടത് എഎഐയാണ്. വിഴിഞ്ഞം തുറമുഖത്ത് എത്തിചേരുവാനുള്ള ഗതാഗത സൌകര്യങ്ങള്‍ പരിഗണിച്ച്‌ വ ിമാനത്താവളം പാറശാലയ്ക്കാണ് കൂടുതല്‍ സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.