തൃശ്ശൂരിൽ ‘പുലിയിറങ്ങി”

563

തൃശ്ശൂരിലിന്ന് പുലിദിനം. ആറ് ദേശങ്ങളില്‍നിന്നുള്ള പുലിപ്പടകള്‍ സ്വരാജ് റൗണ്ട് കീഴടക്കി. മുന്നൂറോളം പുലികള്‍, അത്രതന്നെ മേളക്കാര്‍, പത്തിലധികം വന്‍ ഫ്ളോട്ടുകള്‍, പുലിവണ്ടി… എല്ലാം ചേര്‍ന്നുള്ള പുലിപ്പൂരത്തിന് നഗരം വേദിയായി.

കോട്ടപ്പുറം പുലിക്കളിസംഘത്തിന്റെ പെണ്‍പുലിസംഘവും സ്ത്രീകളുടെ മേളസംഘവും പുലിക്കളിയില്‍ ഒത്തുചേർന്നു. കാനാട്ടുകര, വിയ്യൂര്‍, അയ്യന്തോള്‍, നായ്ക്കനാല്‍, വടക്കേ അങ്ങാടി തുടങ്ങിയവയും വിസ്മയക്കാഴ്ചകളൊരുക്കി. എട്ടുമണിയോടെ പുലിക്കളി സമാപിക്കും.