നായികമാരുടെ ചുംബന സെല്‍ഫി വൈറലാകുന്നു

3319

മലയാളി യുവനടി മഞ്ജിമയും തെന്നിന്ത്യന്‍ സൂപ്പര്‍ താരം തൃഷയും തമ്മിലുള്ള സൗഹൃദ സെല്‍ഫിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നാലുമാസം മുമ്പ് പ്രചരിച്ച് തുടങ്ങിയ ചിത്രം ഇപ്പോഴാണ് മലയാളമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.ഒരുമിച്ച് ഒരു ചിത്രത്തിലും അഭിനയിച്ചിട്ടില്ലെങ്കിലും ഇരുവരും അടുത്ത സൗഹൃദത്തിലാണെന്ന് ചിത്രത്തില്‍ നിന്ന് മനസ്സിലാകും. തമിഴില്‍ കൈിനറയെ ചിത്രങ്ങളാണ് മഞ്ജിമയ്ക്ക് അതിനാല്‍ തമിഴ് സിനിമ ലോകത്തില്‍ താരം അടുത്ത സൗഹൃദങ്ങള്‍ ഉണ്ടാക്കുകയാണ്.എന്നാല്‍ രണ്ടു പേരും ചിമ്പുവിന്റെ ഹിറ്റ് നായികമാരാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടുത്തം. വിക്രം പ്രഭുവിനൊപ്പമുള്ള മുടി സൂടാ മന്നനിലാണ് മഞ്ജിമ ഇപ്പോള്‍ അഭിനയിക്കുന്നത്. ഗൗതം മേനോന്‍ ചിമ്പു കൂട്ടുകെട്ടിലെത്തിയ വിണ്ണൈ താണ്ടി വരുവായ, അച്ചം എന്‍പത് മടമയെട എന്ന ചിത്രങ്ങളിലാണ് ഇരുവരും അഭിനയിച്ചത്.ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെയാണ് മഞ്ജിമ മലയാളികളില്‍ ശ്രദ്ധേയയാത്.