ടോയ്‌ലറ്റ് സീറ്റ് കവറിലും ഹിന്ദു ദൈവങ്ങള്‍: ആമസോണിനെതിരെ പ്രതിഷേധം !!

332

ഓണ്‍ലൈന്‍ ഷോപ്പി൦ഗ് സൈറ്റായ അമസോണ്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം. മതപരമായ ആലേഖനങ്ങള്‍ ഉത്പന്നങ്ങളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ പ്രതിഷേധം ശക്തമാകുന്നത്.

ചവിട്ടി, ടോയ്‌ലറ്റ് സീറ്റ് കവര്‍, യോഗ മാറ്റുകള്‍ എന്നിവയിലാണ് ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ആലേഖന൦ ചെയ്ത് വില്‍പ്പന നടത്തുന്നത്.

ഹിന്ദു ദൈവങ്ങളായ ശിവന്‍, ഗണപതി എന്നിവരുടെ ചിത്രങ്ങളാണ് ഉത്പന്നങ്ങളില്‍ ആലേഖനം ചെയ്തിരിക്കുന്നത്.

ഇതോടെയാണ് ഷോപ്പിംഗ് സൈറ്റായ ആമസോണ്‍ നിരോധിക്കണമെന്ന ആവശ്യം സമൂഹ മാധ്യമങ്ങളില്‍ ശക്തമായത്. #BoycottAmazon എന്ന ഹാഷ് ടാഗോട് കൂടിയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നത്.

കൂടാതെ, ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന സൈറ്റിന്‍റെ ലിങ്കുകള്‍, ചിത്രങ്ങള്‍, സ്ക്രീന്‍ ഷോട്ടുകള്‍ എന്നിവയും പ്രതിഷേധത്തിനായി ഉപയോഗിക്കുന്നുണ്ട്.

ഇന്ത്യന്‍ ഹിന്ദു മതാചാരങ്ങളെ അവഹേളിക്കുന്ന തരത്തിലുള്ള ഉത്പന്നങ്ങള്‍ ആദ്യമായല്ല ഒരു ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റില്‍ വില്‍പ്പനയ്ക്ക് വയ്ക്കുന്നത്.

പഞ്ചാബ് അമൃത്സറിലെ ഗോള്‍ഡന്‍ ടെമ്ബിളിന്‍റെ ചിത്രങ്ങള്‍ പതിച്ച ചവിട്ടി, ടോയ്‌ലറ്റ് സീറ്റ് കവര്‍, യോഗ മാറ്റുകള്‍ എന്നിവ ആമസോണ്‍ വില്‍പ്പന നടത്തിയിരുന്നു.