തമിഴ്‌നാട്ടില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 75 കേസുകള്‍, 74ഉം തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍

196

തമിഴ്‌നാട്ടില്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 75 പുതിയ കേസുകള്‍.അതില്‍ 74 ലും ഡല്‍ഹിയില്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആണ്. ഇതുവരെ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ 264 പേരുടെ പരിശോധനാ ഫലങ്ങള്‍ പോസിറ്റീവാണ്. സുന്ദരികളായ 20സ്ത്രീകളെയും കൂട്ടി ആഡംബരഹോട്ടലിലെ മുറികള്‍മുഴുവന്‍ ബുക്ക് ചെയ്ത് താമസമാക്കി ഈ രാജാവ്>>

75-ല്‍ 74 പേരും ഡല്‍ഹിയിലേക്ക് യാത്ര നടത്തിയവരാണ്. കുറേ പേര്‍ സ്വമേധയാ റിപ്പോര്‍ട്ട് ചെയ്തു. ഞങ്ങള്‍ അവര്‍ ആരൊക്കെയുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ്‌നാട് ഹെല്‍ത്ത് സെക്രട്ടറി ബീല രാജേഷ് പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 309 ആയി ഉയര്‍ന്നു.      ലച്ചുവും കാമുകന്‍ റോവിനും തമ്മില്‍ പിരിഞ്ഞു.?>>>

രോഗികളുടെ  നില തൃപ്തികരമാണെന്നും ഏഴുപേര്‍ സുഖംപ്രാപിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. 17 ലാബുകളിലായി 12,000 സാമ്പിളുകള്‍ പരിശോധിക്കാനുള്ള ശേഷി തമിഴ്‌നാടിനുണ്ട്.അമൃതാനന്ദമയിക്കെതിരെ ദേശദ്രോഹ നിയമമനുസരിച്ച് കേസെടുക്കണമെന്ന് ആവിശ്യം>>>

സംസ്ഥാനത്ത് 19 ജില്ലകളിലാണ് കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോയമ്പത്തൂര്‍, ഈറോഡ്, തിരുനെല്‍വേലി, നാമക്കല്‍, തേനി എന്നിവിടങ്ങളില്‍ വൈറസ് ബാധിച്ചവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.