ഗുജറാത്തൊന്നും ആരും മറന്നിട്ടില്ല, മറക്കാന്‍ ഉദ്ദേശിച്ചിട്ടുമില്

440

ഗുജറാത്തൊന്നും ആരും മറന്നിട്ടില്ലെന്നും മറക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ലെന്നും ഡോ.തോമസ് ഐസക്. ബിജെപിയുടെ വര്‍ഗീയ അജണ്ട പൊളിക്കാന്‍ ആ ഓര്‍മ്മ തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ ആയുധമെന്നും തോമസ് ഐസക് ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു. കുറ്റ്യാടിയില്‍ പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തില്‍ വിദ്വേഷമുദ്രാവാക്യം ഉയര്‍ത്തിയതിനെതിരെ പ്രതികരിക്കുകയായിരുന്നു ഐസക്.

കുറ്റ്യാടിയിലെ ബിജെപിക്കാര്‍ വിളിച്ച ബോധവത്കരണ മുദ്രാവാക്യങ്ങളില്‍ നരേന്ദ്രമോദി മുതല്‍ സാദാ അനുഭാവി വരെയുള്ളവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന മുസ്ലിംവിരുദ്ധത കത്തിക്കാളുന്നതില്‍ അത്ഭുതമില്ല. വാരിച്ചുറ്റിയ നീലപ്പുതപ്പിനകത്ത് എത്ര നേരമെന്നു വെച്ചാണ് കുറുക്കന്‍ കൂകാനുള്ള ഉള്‍പ്രേരണ ഒളിപ്പിച്ചു വയ്ക്കുകയെന്ന് ഐസക് ചോദിച്ചു.
ഒരുവശത്ത് മുസ്ലിംങ്ങളെ ആശ്വസിപ്പിക്കാനും ബോധവത്കരിക്കാനുമെന്ന പേരില്‍ ബിജെപിക്കാരുടെ ഗൃഹസന്ദര്‍ശനവും പൊതുയോഗ വിശദീകരണവും.