വീട് കൊള്ളയടിച്ച് കിട്ടിയ പണവുമായി ഗോവയില്‍ അടിച്ച് പൊളിച്ച ശേഷം നാട്ടിലേക്ക് വരവെ മോഷ്ടാക്കള്‍ പിടിയിലായി

623
ശ്രീകണഠന്‍, രതീഷ്‌

വീട് കൊള്ളയടിച്ച് കിട്ടിയ പണവുമായി ഗോവയില്‍ അടിച്ച് പൊളിച്ച ശേഷം നാട്ടിലേക്ക് വരവെ മോഷ്ടാക്കള്‍ പിടിയിലായി.വെഞ്ഞാറമൂട് തേമ്പാംമൂട്ടില്‍ വീട് കുത്തിതുറന്ന് വന്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതികളാണ് പോലീസ് പിടിയിലായത് .ആറ്റിങ്ങള്‍ അവനവഞ്ചേരി സ്വദേശിയായ കണ്ണപ്പന്‍ എന്ന രതീഷ് (33), കൂട്ടാളിയായ രണ്ടാം പ്രതി ശ്രീകണ്ഠന്‍ (36) മൂന്നാം പ്രതി കീഴാറ്റിങ്ങള്‍ സ്വദേശി അനൂപ് 28 എന്നിവരാണ് പിടിയിലായത്.് . . ഇരുപത്തി രണ്ട് പവനും, പതിനായിരം രൂപയും മോഷ്ടിക്കപ്പെട്ടിരുന്നു. തേമ്പാംമൂട്, ചാവറോട്, ഫസീന മന്‍സിലില്‍ ഷാഫിയുടെ വീടാണ് പിന്‍വശത്തെ വാതില്‍ പൊളിച്ചു അകത്തു കടന്ന് സ്വര്‍ണ്ണവും, പണവും മേഷ്ടിക്കപ്പെട്ടത്.കഴിഞ്ഞ 10 നായിരുന്നു മോഷണം ശ്രദ്ധയില്‍പ്പെട്ടത്. മേയ് 8നും 9നും വീട്ടില്‍ ആരും ഇല്ലായിരുന്നു. ഷാഫി വിദേശത്താണ് ജോലി നോക്കുന്നത്. ഭാര്യ റഫീനയും മകളും മാതാവ് ഫാത്തിമയുമാണ് ഇവിടെ താമസം. മകള്‍ക്ക് സുഖമില്ലാതായതിനാല്‍ കുട്ടിയേയും കൂട്ടി റഫീന ആശുപത്രിയിലും , മാതാവ് കുടുംബവീട്ടിലും പോയിരിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നും വീട്ടില്‍ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. കിടപ്പുമുറിയിലെ അലമാരകുത്തി തുറന്നാണ് സ്വര്‍ണ്ണവും പണവും കവര്‍ന്നിരുന്നത്.നിരവധി കേസ്സുകളിലെ പ്രതിയായ രതീഷാണ് മോഷണം നടത്തിയത്. ഒറ്റയ്ക്ക് കവര്‍ച്ച നടത്തുകയാണ് ഇയാളുടെ രീതി. കഞ്ചാവ് കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ശിക്ഷ അനുഭവിച്ച ര്്രതീഷ് 2018ലാണ് പുറത്തിറങ്ങിയത്.സംഭവ ദിവസ്സം വൈകിട്ടോടെയാണ് ഇയാള്‍ അലില്ലാത്ത വീട്ടിലെത്തി കവര്‍ച്ച നടത്തിയത്. മോഷണമുതദലുമായി തേമ്പാം മൂട്ടിലെത്തി ആട്ടോയില്‍ വെഞ്ഞാറമൂട്ടില്‍ വരുകയും ഇവിടെ നിന്നും മറ്റൊരു ആട്ടോയില്‍ ആറ്റിങ്ങള്‍ എത്തുകയുമായിരുന്നു. പിന്നീട് ശ്രീകണഠനെ ഉപയോഗിച്ച് ആറ്റിങ്ങലിലെ രണ്ട് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ മോഷണ സ്വര്‍ണ്ണത്തിലെ ഒരു ഭാഗം പണയം വയ്ക്കുകയായിരുന്നു.ഈ പണവുമായി ഇരുവരും കണ്ണൂരില്‍ എത്തുകയും ഇവിടെ നിന്നും വിമാനമാര്‍ഗ്ഗം ഗോവയില്‍ എത്തുകയായിരുന്നു. കൈയ്യിലെ പണം തീരുന്നത് വരെ ഇവിടെ ചിലവഴിച്ച ഇവര്‍ 15ാം തീയതി മംഗലാപുരത്ത് എത്തുകയും ഇവിടെ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം തിരുവനന്തപുരത്ത്എത്തവെ ഷാഡോ പോലീസിന്റെ വലയില്‍ വീഴുകയുമായിരുന്നു. രതീഷിന്റെതായി ലഭിച്ച സിസിടിവി ദ്യശ്യങ്ങളാണ് മോഷാടാവിനെ കുറിച്ചുള്ള സൂചന പോലീസിന് കിട്ടിയത്.തുടര്‍ന്ന് മൊബൈല്‍ സിഗ്നലുകളെ പിന്തുടര്‍ന്നുള്ള അന്വോഷണം പ്രതികളിലെത്തിക്കുകയായിരുന്നു.വെഞ്ഞാറമൂട്, പാങ്ങോട് ,കിളിമാനൂര്‍ സ്‌റ്റേഷനുകളിലെ നിരവതി മോഷണങ്ങളില്‍ ഇവര്‍ക്ക് പങ്കുള്ളതായാണ് സൂചന.സംഭവത്തില്‍ ഒന്നും രണ്ട്ും പ്രതികളെ കോടതിയില്‍ ഹജരാക്കി. മൂന്നാം പ്രതിയായ അനീഷാണ് മോഷണ വസ്തുക്കള്‍ വില്‍ക്കാന്‍ സഹായിക്കുന്നതത്ര. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യ്ത് വരുകയാണ്