നാണക്കേട് ! എടിഎം കൌണ്ടറില്‍ നിന്ന് സാനിറ്റൈസര്‍ മോഷണം ! കള്ളനെ തേടി പോലീസ്

127

പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തെ എറ്റിഎം കൗണ്ടറില്‍ വച്ചിരുന്ന സാനിറ്റൈസര്‍ ബോട്ടില്‍ മോഷണം പോയി. ബോട്ടില്‍ മോഷ്ടിച്ച കള്ളനുവേണ്ടിയുള്ള തിരച്ചില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷണം നടത്തുന്നതിന്റെ വിഡിയോ സഹിതം പുറത്തുവിട്ടുകൊണ്ടാണ് പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്.മലപ്പുറം പൊലീസിന്റെ ഔദ്യോഗിക പേജിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച്ചയാണ് സംഭവം. കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബ്രേക്ക്‌ ദി ചെയിന്‍ കാമ്ബയിനിന്റെ ഭാഗമായാണ് എടിഎം കൌണ്ടറില്‍ സാനിറ്റൈസര്‍ ബോട്ടില്‍ സ്ഥാപിച്ചത്. ഇതാണ് മോഷണം പോയത്.