സി​റി​യ​ന്‍ സൈ​നി​ക കേ​ന്ദ്ര​ത്തി​ല്‍ ഇ​സ്ര​യേ​ല്‍ വ്യോ​മാ​ക്ര​മ​ണം !

1046

സിറിയന്‍ സൈനിക കേന്ദ്രത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു പേര്‍ മരിച്ചതായി വിവരം. ഹമായിലെ മാസിയാഫിലെ സൈനിക കേന്ദ്രത്തിനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.40 നായിരുന്നു ആക്രമണം.

ലബനന്‍റെ വ്യോമാതിര്‍ത്തിയില്‍നിന്നും മിസൈലുകള്‍ അയച്ചായിരുന്നു ആക്രമണം നടത്തിയത്. ആക്രമണത്തില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സനയാണ് വാര്‍ത്ത പുറത്തുവിട്ടത്. മേഖലയിലെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കുമെതിരായ ആക്രമണത്തിനു തക്കതായ മറുപടി നല്‍കുമെന്ന് സിറിയന്‍ സൈന്യം അറിയിച്ചു (പ്രതീകാത്മക ചിത്രം)