സ്വിറ്റ്സര്‍ലാന്‍ഡിനെ ഒരു ഗോളിന് കീഴടക്കി സ്വീഡന്‍

677

ആവേശകരമായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സ്വിറ്റ്സര്‍ലാന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി സ്വീഡന്‍ ക്വാര്‍ട്ടറില്‍ കടന്നു. ഗോള്‍രഹിതമായി അവസാനിച്ച വിരസമായ ഒന്നാം പകുതിക്ക് ശേഷമാണ് സ്വീഡന്‍ ഗോള്‍ നേടിയത്. ഗോള്‍ മടക്കാന്‍ സ്വിസ് ടീം ശ്രമിച്ചെങ്കിലും നടന്നില്ല.66ആം മിനിട്ടില്‍ എമില്‍ ഫോര്‍സ്‌ബെര്‍ഗാണ് സ്വീഡന്റെ വിജയ ഗോള്‍ നേടിയത്. സ്വിസ് ബോക്സിന് തൊട്ടുമുന്നില്‍ നിന്നും ഫോര്‍സ്‌ബെര്‍ഗ് തൊടുത്ത ഷോട്ട് സ്വിറ്റ്‌സര്‍ലാന്‍ഡ് താരം മാനുവല്‍ അകാന്‍ജിയുടെ കാലില്‍തട്ടി ഡിഫ്‌ളക്‌ട് ചെയ്ത് വലയില്‍ കയറുകയായിരുന്നു. ഡിഫ്‌ളക്‌ട് ചെയ്തതിനാല്‍ ഗോളി ഒല്‍സന് എന്തെങ്കിലും ചെയ്യാനാകുന്നതിന് മുമ്ബ് പന്ത് വലയിലെത്തുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചിരുന്നു.