നടന്‍ മോഹന്‍ലാലിനെതിരെ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി. ‘മിസ്റ്റര്‍ മോഹന്‍ലാല്‍ താനല്ല ഏതു ഈഫല്‍ഗോപുരവും കാറ്റടിക്കേണ്ടവണ്ണം വീശീയടിച്ചാല്‍ നിലപ്പൊത്തും’

6623

EXPRESS MALAYALI  EXCLUSIV                                                         നടന്‍  മോഹന്‍ലാലിനെ രൂക്ഷമായി പരിഹസിച്ച് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി.ലാലിന്റെ പുതിയ ബ്ലോഗില്‍ ‘ചീത്ത വിളിച്ചോളു, കാറ്റിലും ഞാനിളകില്ല’എന്ന പരാമര്‍ശത്തിനുള്ള സ്വാമിയുടെ പ്രതികരണണമാണ് വൈറലായിരിക്കുന്നത്.
 ‘മിസ്റ്റര്‍ മോഹന്‍ലാല്‍ താനല്ല ഏതു ഈഫല്‍ഗോപുരവും കാറ്റടിക്കേണ്ടലണ്ണം വീശീയടിച്ചാല്‍ നിലപ്പൊത്തും..ജനങ്ങളെ കളിയാക്കുന്ന താന്‍ ഇളകാന്‍ തന്റെ സിനിമ ആളുകള്‍ കാണാതായാല്‍ മതി..കാറ്റുവീശുകൊന്നും വേണ്ടാ…’ എന്ന സ്വാമിയുടെ പരാമര്‍ശം വലിയസ്വീകാര്യതയാണ് സോഷ്യല്‍ മീഡിയായില്‍ ലഭിച്ചിരിക്കുന്നത്. ..‘വിയറ്റ്‌നാമിലെ ഭിക്ഷുവിന്റെ വഴികള്‍’ എന്നപേരില്‍ എഴുതിയ പുതിയ ബ്ലോഗിലാണ് ലാല്‍ തന്റെ നിലപാട് ഉറപ്പിച്ചത്്. സെന്‍ ബുദ്ധസന്ന്യാസിയുടെ പുസ്തകത്തെക്കുറിച്ചും ബുദ്ധിസത്തെക്കുറിച്ചും പറഞ്ഞു തുടങ്ങിയ ബ്ലോഗിന്റെ അവസാന ഭാഗത്താണ് മോഹന്‍ലാല്‍ തന്റെ നിലപാടുകള്‍ കൂട്ടിച്ചേര്‍ത്തത്‌.എന്നാല്‍ പതിവ് പോലെ ഈ ബ്ലോഗും വിമര്‍ശനം വിളിച്ച് വരുത്തുകയായിരുന്നു.

മോഹൻലാലിന്റെ പുതിയ ബ്ലോഗിലെ പ്രസക്ത ഭാഗം:

‘ഞാൻ ബ്ലോഗുകൾ എഴുതാൻ തുടങ്ങിയതിൽപ്പിന്നെ പല വിഷയങ്ങളിലും ഞാൻ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അവയെല്ലാം ഞാൻ എന്ന മനുഷ്യന്റെ മധ്യത്തിൽ നിന്നാണ് എഴുതിയത്. എന്നാൽ, പലരും അത് പല തരത്തിലാണ് എടുത്തത്. ഞാനെന്ന മനുഷ്യൻ എപ്പോഴും നടുവിലാണ് നിൽക്കുന്നത്. എങ്ങോട്ടും ചായ്‍വുകളില്ലാതെ, എന്റെ അഭിപ്രായങ്ങൾ ആളുകൾ അവർക്കാവശ്യമുള്ള തരത്തിൽ വ്യാഖ്യാനിക്കുന്നു.

ബുദ്ധാവസ്ഥയിലേയ്ക്ക് ഉയരണമെങ്കില്‍ നിങ്ങള്‍ മധ്യമപാതയില്‍ നില്‍ക്കണം. പക്ഷമോ മറുപക്ഷമോ ഇല്ലാതെ. തിച്ച് നാത് ഹാനിന്റെ പ്ലം വില്ലേജിലെ ഈ ഭിക്ഷുവിന്റെ പാതയിലൂടെ എനിക്ക് ഏറെ പോകാനുണ്ട്. ആ പാതയുടെ അങ്ങേയറ്റത്ത് എന്താണ് എന്നെനിക്കറിയില്ല. ഒരുപക്ഷേ ഒരു നീലത്തടാകവും അതിന്റെ കരയില്‍ പൂവണിഞ്ഞ ഒറ്റവൃക്ഷവുമുണ്ടായിരിക്കാം. അവിടെ എനിയ്ക്കിരിക്കാന്‍ ഇത്തിരി തണലും ശ്വസിക്കാന്‍ ശുദ്ധവായുവും മധുരമായ പകലുകളും ഉദയാസ്തമയങ്ങളും നക്ഷത്രങ്ങള്‍ നിറഞ്ഞ രാത്രിയും അവിടെ എന്നിലേയ്ക്ക് നോക്കി ഞാന്‍ ഇരിയ്ക്കും. ആ മനോഹരമായ അവസ്ഥയില്‍. എന്തു കാര്യവും മൈന്‍ഡ്ഫുള്‍നെസ് എന്ന അവസ്ഥയില്‍ ചെയ്യണം.

മനസ്സ് നിറഞ്ഞു, മനസ്സ് നിറയെ എന്നീ വിവര്‍ത്തനങ്ങള്‍ അതിന് ചേരുന്നതല്ല. എന്തും പൂര്‍ണമായി അറിഞ്ഞു ചെയ്യുന്ന ഒരു അവസ്ഥയാണത്. ഒരു പരിധിവരെ എല്ലാ കാര്യവും ഇത്തരത്തില്‍ ചെയ്യാന്‍ ശ്രമിക്കുന്ന ഒരാളാണ് ഞാന്‍.

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി