മതവിദ്വേഷ പോസ്റ്റ്: തോക്ക് സ്വാമി അറസ്റ്റില്‍

1383

ഫെസ്ബുക്കിലൂടെ  മതവിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചതായ കുറ്റത്തിന് തോക്ക് സ്വാമി എന്ന് അറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ അറസ്റ്റില്‍. മറ്റ് സമുദായങ്ങളെ മോശമായി ചിത്രീകരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇട്ടതിന്റെ പേരില്‍  എറണാകുളം നോര്‍ത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്.

ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി പരിശോധിച്ച പോലീസ്, പോസ്റ്റുകള്‍ പരിശോധിക്കുകയും തുടര്‍ന്ന് കേസെടുക്കുകയുമായിരുന്നു. ഹിമവല്‍ ഭദ്രാനന്ദയെ ് ചോദ്യം ചെയ്യുന്നതിന് സ്‌റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

ആലുവയില്‍ തോക്ക് ഉപയോഗിച്ച കേസുമായി ബന്ധപ്പെട്ട് ഹിമവല്‍ ഭദ്രാനന്ദയ്‌ക്കെതിരായ കേസില്‍ ഇന്ന് കോടതി വിധിപറയാനിരുന്നതായിരുന്നു. എന്നാല്‍ വിധിപ്രസ്താവം കോടതി മാറ്റിവെക്കുകയായിരുന്നു.

LEAVE A REPLY