പേരന്‍പിലുണ്ടായിരുന്ന സുരാജ് വെഞ്ഞാറമൂടിനെ കാണാനില്ല..!അന്വേഷണവുമായി ആരാധകര്‍!!

3348

മമ്മൂട്ടി അനശ്വരമാക്കിയ  കഥാപാത്രങ്ങളില്‍ ഒന്നാണ് പേരൻപിലെ അമുദാൻ എന്ന ടാക്സി ഡ്രൈവറുടെ വേഷം. ഏറെ നാളത്തെ ആരാധകരുടെ
കാത്തിരിപ്പുകള്‍ക്കൊടുവിലാണ് പേരൻപ് റിലീസിനെത്തിയത്. ഇപ്പോൾ തിയറ്ററുകളിൽ ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുന്ന സിനിമ കുടുംബ പ്രേക്ഷകരടക്കം എല്ലാവരും ഏറ്റെടുത്ത് കഴിഞ്ഞു. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന സിനിമയാണെന്നുള്ള പ്രത്യേകത ചിത്രത്തിനുണ്ടായിരുന്നു.

മമ്മൂട്ടിയുടെ പേരൻപിനെ കുറിച്ച് ആദ്യം മുതൽ വന്ന റിപ്പോർട്ടുകളിൽ നടന്‍ സുരാജ് വെഞ്ഞാറമൂടിനെ കുറിച്ചും പറഞ്ഞിരുന്നു. എന്നാല്‍ ചിത്രം പുറത്ത് വന്നതോടെ സുരാജ് ചിത്രത്തിലില്ലാത്തത് ചര്‍ച്ചയായിരിക്കുകയാണ്. സുരാജ് അഭിനയിച്ച രംഗങ്ങളെവിടെ എന്നാണ് ഇപ്പോള്‍ ആരാധകര്‍ അന്വോഷിക്കുന്നത്‌
വിശദമായി>>>>