ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാം;വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

436

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധി സ്‌റ്റേ സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പുനഃപരിശോധനാ ഹര്‍ജി ജനുവരി 22ന് മുന്‍പ് പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി.

പുനപ്പരിശോധനാ ഹര്‍ജിയും റിട്ട് ഹര്‍ജിയും ഫയല്‍ ചെയ്തിട്ടുള്ള ശൈലജാ വിജയന്‍ എന്ന ഭക്തയുടെ അഭിഭാഷകനാണ് ചീഫ് ജസ്റ്റിസ് മുമ്പാകെ കോടതിയില്‍ ഇക്കാര്യം വാക്കാല്‍ ആവശ്യപ്പെട്ടത്. ജനുവരി 22ന് മുന്‍പ് പുനപ്പരിശോധനാ ഹര്‍ജി പരിഗണിക്കണമെന്നും മുഴുവന്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി സ്‌റ്റേ ചെയ്യണമെന്നുമുള്ള ആവശ്യമാണ് കോടതിക്കു മുമ്പാകെ ഉന്നയിച്ചത്.

എന്നാല്‍, പുനഃപരിശോധനാ ഹര്‍ജികള്‍ 22ന് മാത്രമേ പരിഗണിക്കൂ എന്നും അതുവരെ കാത്തിരിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പുനഃപരിശോധനാ ഹര്‍ജികള്‍ സംബന്ധിച്ച് ചൊവ്വാഴ്ച കോടതി പറഞ്ഞ കാര്യങ്ങള്‍ ബുധനാഴ്ച തുറന്ന കോടതിയിലും ആവര്‍ത്തിക്കുകയാണ് ചീഫ് ജസ്റ്റിസ് ചെയ്തത്.ഇതോടെ ശബരിമലയില്‍ പ്രവേശിക്കാന്‍ യുവതികള്‍ ആവിശ്യമുന്നയിച്ചാല്‍ അത് നിറവേറ്റുക എന്നത് സര്‍ക്കാരിന്റെ ബാദ്ധ്യതയായിരിക്കുകയാണ്‌