സുധീരൻ തന്റെ പരിധി വിടുന്നെന്ന് കെ.സി ജോസഫ്.

266

സുധീരൻ തന്റെ പരിധിവിടുന്നെന്ന് കെ.സി ജോസഫ്. പരസ്യപ്രസ്താവന പാടില്ലെന്ന പാര്‍ട്ടി നിര്‍ദേശത്തെ മറികടന്ന്  വാര്‍ത്താസമ്മേളനം നടത്തിയ വി.എം.സുധീരനെതിരെ കെ.സി.ജോസഫ് ആഞ്ഞടിച്ചു.നഴ്‌സറി കുട്ടികളെ പോലെയാണ് സുധീരന്‍ പെരുമാറുന്നതെന്നും കെ.സി.ജോസഫ് കൂട്ടിച്ചേര്‍ത്തു. കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് ഹിമാലയന്‍ ബ്ലണ്ടറെന്നാണ് സുധീരന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നതാണ് ഇതെന്നും കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് അധാര്‍മികമായ നടപടിയാണെന്നും സുധീരന്‍ പറഞ്ഞു. മാണി നാളെ ബിജെപിയിലേയ്ക്ക് പോകില്ലെന്ന് ആര് കണ്ടെന്നും, ബിജെപിയോടും, സിപിഎമ്മിനോടും വില പേശിയ ആളാണ് മാണിയെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്കെതിരായ ദേശീയനീക്കത്തെ നേതാക്കള്‍ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്തത്. സാമാന്യബുദ്ധിയുള്ള ഒരു രാഷ്ട്രീയ നേതാവും ഇങ്ങനെ തീരുമാനിക്കില്ല. കെപിസിസി പ്രസിഡന്റായിരുന്ന ഘട്ടത്തില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി തന്നോട് കാട്ടിയത് ക്രൂരമായ നിസ്സംഗതയായിരുന്നുവെന്നും താന്‍ ചുമതലയേല്‍ക്കുന്ന സമയത്ത് പോലും അദ്ദേഹം വന്നില്ലെന്നും സുധീരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസില്‍ നിന്നും ആരെയും പരിഗണിക്കേണ്ട എന്ന രഹസ്യ അജണ്ടയാണ് നേതൃത്വത്തിനുണ്ടായിരുന്നത്. ആര്‍എസ്പിക്ക് സീറ്റ് കൊടുത്തത് മൂന്ന് നേതാക്കള്‍ എടുത്ത തീരുമാനമായിരുന്നില്ലകെപിസിസി എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്തെടുത്ത തീരുമാനമായിരുന്നു എന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.