ശബരിമലകയറിയത് 51 യുവതികള്‍ . പട്ടിക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു

617

മണ്ഡല–മകരവിളക്ക്‌ കാലത്ത്  ശബരിമലയിലെത്തിയ 51 യുവതികളുടെ പേരും വിലാസവും തിരിച്ചറിയല്‍ രേഖകളും അടക്കമുള്ള വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ഈ പട്ടികയില്‍ കൂടുതൽ ആന്ധ്ര‌-തമിഴ‌്നാട് തെലങ്കാന സ്വദേശികളാണ് . 24 പേർ തമിഴ്‌നാട്‌ സ്വദേശിനികളും 21 പേർ ആന്ധ്ര യിൽ നിന്നുള്ളവരും തെലങ്കാന(3) കർണാടക (1) ഗോവ(1)പോണ്ടിച്ചേരി(1) ഉൾപ്പെടെ 51 പേരാണ്‌ പട്ടികയിലുള്ളത്‌.

പേര‌്, വയസ‌്, ആധാർ നമ്പർ, മൊമ്പൈൽ നമ്പർ, വിലാസം ഉൾപ്പെടെയുള്ള വിവരങ്ങൾ പട്ടികയില്‍ ഉണ്ട്.  മുതിർന്ന അഭിഭാഷകനായ വിജയ് ഹൻസരിയയാണ് സംസ്ഥാനസർക്കാരിന് വേണ്ടി ഹാജരായത്.

പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള ഏഴായിരം സ്ത്രീകള്‍ ദര്‍ശനത്തിനായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരില്‍ 51 പേര്‍ കയറിയതായി ഡിജിറ്റല്‍ തെളിവുകള്‍ അടക്കമാണ് റിപ്പോര്‍ട്ട് നല്‍കിയത് .ശബരിമലയിലെത്തിയ ബിന്ദുവിനും കനകദുർഗയ്ക്കും മതിയായ പൊലീസ് സംരക്ഷണം നല്‍കണമെന്ന്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. എന്നാൽ സർക്കാർ പറയുന്നത് കളവാണെന്ന് എതിർഭാഗം വാദിച്ചു. എത്രപേർ കയറിയെന്നത് കോടതിയെ ബാധിക്കുന്ന വിഷയമല്ലെന്നും ഇതിനെ ഖണ്ഡിച്ച് കൊണ്ട് കോടതി വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ജസ്റ്റിസ് നാഗേശ്വർ റാവു ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്.