കൊറോണ ; നിരീക്ഷണത്തിലായിരുന്ന കേരളത്തിലെ സബ്കളക്ടര്‍ മുങ്ങി,​ പൊങ്ങിയത് കാണ്‍പൂരില്‍

95

സംസ്ഥാനത്ത് കൊറോണ സംശയത്തെതുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന സബ് കളക്ടര്‍ മുങ്ങി. കൊല്ലം സബ് കളക്ടര്‍ അനുപം മിശ്രയാണ് ക്വാറന്റൈന്‍ ലംഘിച്ച്‌ മുങ്ങിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വസതിയിലെത്തിയപ്പോള്‍ മിശ്ര അവിടെയില്ലായിരുന്നു. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കാണ്‍പൂരിലാണെന്നായിരുന്നു മറുപടി. വിദേശത്തുനിന്നെത്തിയ മിശ്ര 19-ാം തീയതി മുതല്‍ നിരീക്ഷണത്തിലായിരുന്നു. യുവ ഐ.എ.എസ് ഉദ്യോഗസ്ഥന്റേത് ഗുരുതര ചട്ടലംഘനമായാണ് വിലയിരുത്തുന്നത്.സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്കാണ് കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 126 ആയി.