തെരുവ് നായ ​രോ​ഗി​യു​ടെ ​ ​മു​റി​ഞ്ഞ ​ ​കാ​ലും​ ​ക​ടി​ച്ചെ​ടു​ത്ത് ​ക​ട​ന്നു !

336

ഒാപ്പറേഷൻ തീയേറ്ററിനുള്ളിൽ കടന്ന് കൂടിയ തെരുവ് നായ രോഗിയുടെ മുറിഞ്ഞ കാലും കടിച്ചെടുത്ത് കടന്നു. ബീഹാറിലെ ബക്സർ സ്വദേശിയായ രാംനാഥ് മിശ്രയ്കാണ് ദുരനുഭവം. ബക്ശറിലെ ബക്‌സർ സദര്‍ ആശുപത്രിയിലാണു സംഭവം . ഒാടിത്തുടങ്ങിയ ട്രെയിനി കയറാന്‍ ശ്രമിക്കവേ പിടി വിട്ട് ട്രാക്കില്‍ വീണാണ് രാംനാഥ് മിശ്രയുടെ മുറിഞ്ഞ് മാറിയത്. വലത് കാലായിരുന്നു അറ്റുപോയത്. ശസ്ത്രക്രിയയ്ക്കു ശേഷം മുറിവ് ഡോക്ടര്‍മാര്‍ വൃത്തിയാക്കിക്കൊണ്ടിരിക്കെയാണ് നായ ഒാപ്പറേഷന്‍ തീയേറ്ററിലേക്ക് കയറി കാല്‍ കടിച്ചെടുത്തത്. ആശുപത്രി ജീവനക്കാര്‍‍ പിന്നാലെ പാഞ്ഞെങ്കിലും നായ പിടികൊടുത്തില്ല. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലാണു സംഭവം. ഇതിനെക്കുറിച്ച്‌ അന്വേഷണമാരംഭിച്ചു.