ശ്രീവല്‍സം ഗ്രൂപ്പ് മാനേജരുടെ ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍

701

അനധിക്യത സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്നശ്രീവല്‍സം ഗ്രൂപ്പിന്റെ  മാനേജരുടെ ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാനേജര്‍ രാധാമണിയുടെ ഭര്‍ത്താവ് ആലപ്പുഴ ഹരിപ്പാട് സ്വദേശി കൃഷ്ണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. ഹരിപ്പാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ശ്രീവല്‍സം ഗ്രൂപ്പിന്റെ അനധികൃത സ്വത്തിടപാടുമായി ബന്ധപ്പെട്ട് രാധാമണിയുടെയും കൃഷ്ണന്റെയും ഹരിപ്പാട്ടെ വീട്ടില്‍ നേരത്തെ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

ശ്രീവല്‍സം ഗ്രൂപ്പിന്റെ എല്ലാ ഇടപാടുകളും അറിയാവുന്ന ആളാണ് കൃഷ്ണന്‍ എന്ന് പറയപ്പെടുന്നു.