കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന സംസ്ഥാന യൂത്ത് സീനിയർ അമ്പാടി ട്രോഫി ചാമ്പ്യൻഷിപ്പി ന്റെ ഫൈനലിൽ പുരുഷ വിഭാഗത്തിൽ കോഴിക്കോട് ജില്ലാ ടീം പാലക്കാട് ജില്ലയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. വനിതാ വിഭാഗത്തിൽ പാലക്കാട് ജില്ല തൃശ്ശൂർ ജില്ലയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. പുരുഷവിഭാഗത്തിൽ കോട്ടയവും വനിതാ വിഭാഗത്തിൽ കോഴിക്കോടുമാണ് മൂന്നാം സ്ഥാനക്കാർ.
യൂത്ത് ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് പാലക്കാടിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി, മൂന്നാം സ്ഥാനം എറണാകുളം നേടി.
യൂത്ത് വനിതാ വിഭാഗത്തിൽ കണ്ണൂർ ജില്ല എറണാകുളം ജില്ലയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. മൂന്നാം സ്ഥാനം കോഴിക്കോടിനാണ്.
സമാപന ചടങ്ങിൽ കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഓ രാജഗോപാലൻ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
വനിതാ വിഭാഗത്തിലെ ജേതാക്കൾക്ക് ടെന്നീസ് വോളിബോൾ സംസ്ഥാന പ്രസിഡണ്ടും മുഖ്യാതിഥിയുമായ മുഹമ്മദ് പാഷ ട്രോഫികൾ വിതരണം ചെയ്തു. ഫുട് വോളി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സെക്രട്ടറി ജനറൽ എ കെ മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർ ടി എം അബ്ദുറഹ്മാൻ മാസ്റ്റർ, ജില്ലാ സ്പോർട്സ് ഓഫീസറെ നാസർ, സ്പോർട്സ് കൗൺസിൽ മെമ്പർമാരായ കബീർ സലാല, സി ടി ഇല്യാസ്, ഈ കോയ, യുപി സാബിറ, കെ പി യു അലി, ബിനോയ് ജോസഫ്, എൽദോ കുര്യാക്കോസ്, ജേക്കബ് ആലപ്പാട്ട്, അഭിജിത് ബാബു എന്നിവർ സംസാരിച്ചു. അസോസിയേഷൻ സംസ്ഥാന ട്രഷറർ പി. ഷഫീഖ് സ്വാഗതവും ജില്ലാ ജോയിൻ സെക്രട്ടറി റദിക് സുന്ദർ നന്ദിയും പറഞ്ഞു