ഒളിമ്ബിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. ഭാരോദ്വാഹനത്തില്‍ മീരാഭായ് ചാനുവിന് വെള്ളി. 49 കിലോ വനിതാ വിഭാഗത്തിലാണ് മെഡല്‍ നേട്ടം.ചൈനയുടെ ഷിഹൂയി ഹൗ ഒളിമ്ബിക് റെക്കോഡോടെ സ്വര്‍ണം നേടി.
210 കിലോയാണ് ഷിഹൂയി ഉയര്‍ത്തിയത്. 202 കിലോയാണ് മീരാഭായ് ഉയര്‍ത്തിയത്.സ്‌നാച്ചില്‍ 87 കിലോയും ജര്‍ക്കില്‍ 115 കിലോയും അനായാസം കീഴടക്കി. ഇന്തോനീഷ്യയുടെ ഐസ വിന്‍ഡിയാണ് ഈ വിഭാഗത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയത്.
ഭാരോദ്വാഹനത്തില്‍ കര്‍ണം മല്ലേശ്വരിയ്ക്ക് ശേഷം ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ താരത്തിന് മെഡല്‍ ലഭിക്കുന്നത്. 21 വര്‍ഷത്തിന് ശേഷമാണ് മെഡല്‍ നേട്ടം. മീരാഭായ് മികച്ച താരമാണെന്നും, ഇന്ത്യന്‍ സംഘത്തില്‍ വനിതാ പ്രാതിനിദ്ധ്യം കൂടുന്നതില്‍ അഭിമാനമുണ്ടെന്ന് കര്‍ണം മല്ലേശ്വരി പ്രതികരിച്ചു.
ഹോക്കിയില്‍ രണ്ടാം ദിനം ഇന്ത്യയ്ക്ക് ഗംഭീര തുടക്കമാണ് ലഭിച്ചിരിക്കുന്നത്. പൂള്‍ എ മത്സരത്തില്‍ എതിരാളികളായ ന്യൂസിലന്‍ഡിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യന്‍ സംഘം കീഴടക്കി. ഇന്ത്യക്കായി ഹര്‍മന്‍പ്രീത് രണ്ട് ഗോളുകളും രുപീന്ദര്‍ പാല്‍ ഒരു ഗോളും നേടി. ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ മലയാളി താരം പി ആര്‍ ശ്രീജേഷിന്റെ മിന്നും സേവുകളാണ് മത്സരത്തില്‍ നിര്‍ണായകമായത്.