ഒള്ളത് പറയാം…..!!
ആനുകാലിക സംഭവങ്ങൾ ആസ്പദമാക്കി, തികച്ചും ഗ്രാമ ദ്യശ്യഭംഗിയോടെ ക്യാമറാമാനായ ജയൻ ശിവൻസ്, ആശയവും, ആവിഷ്ക്കാരവും നൽകി, നടനായായ സുനിൽ വിക്രമും ചേർന്നൊരുക്കുന്ന ഒള്ളത് പറയാം…. എന്ന നർമ്മ പരിപാടി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.
അദൃശ്യനായ് ശബ്ദംകൊണ്ടുമാത്രം ശ്രദ്ധനേടുന്ന കരിക്കകം കമലാസനൻ മാമനും, ദൃശ്യങ്ങളിൽ നിറഞ്ഞാടുന്ന സുനിൽ വിക്രമിൻ്റെ പണ്ടാര വിളയിൽ രാമൻപിള്ള മകൻ പ്രകാശൻ കുട്ടിയെന്ന പ്രാട്ടിയും ചുരുങ്ങിയ എപ്പിസോഡുകൾ കൊണ്ടുതന്നെ മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. തുടക്കത്തിൽ, ഫെയ്സ് ബുക്കിലൂടേയും,വാർട്സാപ്പിലൂടേയും പ്രചരിക്കുകയും, ഇപ്പോൾ ഒള്ളത് പറയാം എന്ന നാമത്തിൽ യൂടൂബിലൂടേയും പ്രയാണം തുടരുന്ന എപ്പിസോഡുകൾ വിദേശ മലയാളികൾക്കിടയിലും ചിരി പടർത്തി ജൈത്രയാത്ര തുടരുന്നു. ടേയ്….
പ്രാട്ടീയെന്ന് വിളിച്ച് അദൃശ്യനായ് പ്രാട്ടിയോടൊപ്പം നടക്കുന്ന കമലാസനൻ മാമൻ ആര്, എന്ന ചോദ്യത്തിന്….. വരട്ടെ, പറയാം, സമയമായിട്ടില്ലായെന്ന, സംവിധാനയൻ്റെ ഉത്തരവും മൂന്ന് മിനിറ്റിലവസാനിക്കുന്ന കഥയിലെ സസ്പെൻസുപോലെ തന്നെ ആകാംക്ഷയുണർത്തുന്നു. മാമൻ്റേയും, പ്രാട്ടിയുടേയും, സഞ്ചാരപഥത്തിൽ ഗ്രാമത്തിലെ ചില കഥാപാത്രങ്ങളും വന്നുപോകുന്നത് കഥയ്ക്ക് കുറച്ചുകൂടി ശ്രദ്ധയേറുന്നു. ഒറ്റക്കഥാപാത്രത്തെ ദൃശ്യത്തിലവതരിപ്പിച്ച് കഥപറഞ്ഞുപോകുന്ന ഈ പുതിയ പരീക്ഷണത്തെ മലയാളികൾ സ്വീകരിച്ചതിൻ്റെ സന്തോഷത്തിലാണ്, സുനിലും, ജയൻ ശിവൻസും.