സ്ത്രീകളെ മത്സരിപ്പിക്കേണ്ട, മറിച്ചു ചിന്തിച്ചാൽ അനന്തരഫലം അറിയും; മുസ്ലീം ലീ​ഗിനോട് സുന്നി നേതാവ്

മുസ്ലീം ലീഗ് വനിതകളെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതിനെതിരെ സുന്നി നേതാവ് സമദ് പൂക്കോട്ടൂർ. കുടുംബഭാരമുള്ള സ്ത്രീ മത്സരിക്കാനിറങ്ങുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും മറിച്ചു ചിന്തിച്ചാൽ അനന്തരഫലം അറിയുമെന്നുമാണ് ഭീഷണി. പൊതുവിഭാഗത്തിലെ സീറ്റിൽ വനിതകളെ മത്സരിപ്പിക്കുന്നതിലാണ് സമദ് പൂക്കോട്ടൂർ എതിർപ്പ് അറിയിച്ചത്. 

പൊതുമണ്ഡലത്തിൽ മുസ്ലീം സ്ത്രീകളെ മത്സരിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. ഒഴിച്ചു കൂടാനാവാത്ത സാഹചര്യങ്ങളിൽ സംവരണ സീറ്റുകളിൽ മത്സരിപ്പിക്കാമെന്നുമാണ് എസ് വൈഎസ് സംസ്ഥാന സെക്രട്ടറി കൂടിയായ അദ്ദേഹം പറഞ്ഞു. 

പൊതുവിഭാഗത്തിലെ സീറ്റിൽ മുസ്ലീം സ്ത്രീകളെ മത്സരിപ്പിക്കണോയെന്ന കാര്യം വീണ്ടും വീണ്ടും ചിന്തിക്കണം. കുടുംബഭാരമുള്ള സ്ത്രീ മത്സരിക്കാനിറങ്ങുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇക്കാര്യത്തിൽ തീരുമാനം മുസ്ലീം ലീഗിനെടുക്കാം. മറിച്ചു ചിന്തിച്ചാൽ അതിന്റെ അനന്തരഫലം കാത്തിരുന്ന് കാണണം- സമദ് പൂക്കോട്ടൂർ വ്യക്തമാക്കി. 

LEAVE A REPLY

Please enter your comment!
Please enter your name here