രാഷ്ട്രീയത്തിലേക്കു ചുവടുവച്ച് തെന്നിന്ത്യൻ ചലച്ചിത്ര നടി ഷക്കീല കോൺഗ്രസിൽ ചേർന്നു. തമിഴ്നാട് കോൺഗ്രസിന്റെ ഭാഗമായി പ്രവർത്തിക്കുമെന്ന് താരം അറിയിച്ചു. പാർട്ടിയുടെ മനുഷ്യാവകാശ വിഭാഗത്തിലായിരിക്കും പ്രവർത്തനം. ഇപ്പോൾ സിനിമാതിരക്കുകളിൽനിന്നു വിട്ടുനിൽക്കുന്ന ഷക്കീല ചെന്നൈയിലാണു താമസിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. 110 ലധികം ചിത്രങ്ങളിൽ അഭിനയിച്ച ഷക്കീല. തുടക്കത്തിൽ അഡൾട്ട്സ് ഓൺലി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.