അന്തരിച്ച സിനിമ നടന്‍ രാജന്‍ പി ദേവിന്റെ മരുമകള്‍ വെമ്പായത്തെ വീട്ടില്‍ വച്ച് മരിച്ചതില്‍ ദൂരൂഹത ..

അന്തരിച്ച സിനിമ നടൻ രാജൻ പി ദേവിന്റെ മകൻ ഉണ്ണി രാജൻ പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തിൽ ദൂരൂഹത
അന്തരിച്ച സിനിമ നടൻ രാജൻ പി ദേവിന്റെ മകൻ ഉണ്ണി രാജൻ പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തിൽ ദൂരൂഹതയെന്ന് കുടുംബം. ഗാർഹിക പീഡനമാണ് പ്രിയങ്കയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് തിരുവനന്തപുരത്തെ വെമ്പായം തേക്കടയിലെ വീട്ടിൽ പ്രിയങ്കയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഉണ്ണിയ്ക്കെതിരേ മരിക്കുന്നതിന്റെ തലേന്ന് പ്രിയങ്ക വട്ടപ്പാറ പോലീസ് സ്റ്റേഷഷനിൽ പരാതി നൽകിയിരുന്നു.സ്ത്രീധനത്തിന്റെ പേരിൽ പ്രിയങ്കയെ ഉണ്ണി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. തുടക്കത്തിൽ പ്രിയങ്ക ഒന്നും തന്നെ വീട്ടിൽ പറയാറില്ലായിരുന്നുവെന്നും പിന്നീട് പീഡനം സഹിക്കവയ്യാതെ വന്നപ്പോഴാണ് പോലീസിൽ പരാതി നൽകിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇരുവരുടെയും പ്രണയവിവഹമായിരുന്നു.തുടക്കത്തിൽ കുഴപ്പമൊന്നുമുണ്ടായിരുന്നില്ലെങ്കിലും പിന്നീട് ഉണ്ണി ഓരോ ആവശ്യത്തിനായി പ്രിയങ്കയുടെ ആഭരണങ്ങൾ വീറ്റിരുന്നുവത്രെ. ഇടയ്ക്കിടെ പണം ആവശ്യപ്പെട്ടു പ്രിയങ്കയെ ഇയാൾ ക്രൂരമായി മർദ്ദിച്ചതായും പറയുന്നു. മുതുകിൽ കടിച്ചതിന്റെയും അടിച്ചതിന്റെയും പാടുകളുണ്ട്. മർദ്ദിക്കുന്ന ദൃശ്യങ്ങളിൽ ചിലത് പ്രിയങ്ക തന്നെ തന്നെ റെക്കോഡ് ചെയ്തിട്ടുണ്ടായിരുന്നു. ദൃശ്യങ്ങൾ അടക്കമാണ് പ്രിയങ്ക വട്ടപ്പാറ പോലീസിന് പരാതി നൽകിയത്.വെമ്പായത്തെ വീട്ടിൽ തിരിച്ചുവന്നതിന് ശേഷമാണ് പ്രിയങ്ക ഉണ്ണിക്കെതിരെ പരാതി കൊടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here