നാട്ടിലെ താരങ്ങൾ
Anas J Rahim (അനസ് ജെ റഹിം) വെഞ്ഞാറമൂട് ന്റെ മണ്ണിൽ നിന്നും വളർന്നു വരുന്നൊരു കലാകാരൻ
(Anas Rahim J എന്നാണ് രേഖകളിലുള്ള നാമം )
ജലാലുദ്ദീൻ, ജമീല ബീവി എന്നിവരുടെ മകനായി തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് (തേമ്പാംമൂട്)ജനനം.
ജനതാ HSS തേമ്പാംമൂട്, യൂണിവേഴ്സിറ്റി കോളേജ്, (പാരലൽ കോളേജ് ) Govt:ITI ചാക്ക എന്നിവിടങ്ങളിൽ നിന്നും മലയാള ബിരുദം, ഫ്രണ്ട് ഓഫീസ് മാനേജ്‌മെന്റ് എന്നീ കോഴ്സുകൾ പൂർത്തിയാക്കി.
അഭിനേതാവ്, മിമിക്രി കലാകാരൻ, തിരക്കഥാകൃത്ത്,പാരലൽ കോളേജ് മലയാളം അധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയൻ.
2014 ൽ ‘അയ്യേ’എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചു കൊണ്ട് കലാമേഖലയിൽ രംഗപ്രവേശം.
2015 ലെ ‘സെൽഫി വിത്ത് എ സോൾ ‘എന്ന ഷോർട്ട് ഫിലിമിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റി.
നോക്കിയ X2 01 എന്ന ഫോണിന്റെ ബാക്ക് ക്യാമറ ഉപയോഗിച്ച് സീറോ ബഡ്ജറ്റിൽ മൊബൈൽ എഡിറ്റിംഗിൽ ഡബിൾ റോൾ ചെയ്ത ഹ്രസ്വ ചിത്രം ആയിരുന്നു അത്. അനസ് തന്നെയാണ് ഇതിന്റെ ക്യാമറ, സംവിധാനം, അഭിനയം എന്നിവ കൈകാര്യം ചെയ്തത്. ധാരാളം പുരസ്‌ക്കാരങ്ങൾ നേടുകയും മാധ്യമശ്രദ്ധപിടിച്ചു പറ്റുകയും ചെയ്ത ഈ ഹ്രസ്വ ചിത്രം ലോകത്തിലെ ആദ്യ സെൽഫി ഷോർട്ട് ഫിലിം ആയിട്ടാണ് പരാമർശിക്കുന്നത്.
ഇത് വരെ ചെയ്തിട്ടുള്ള വർക്കുകൾ(ഷോർട്ട് ഫിലിംസ്, വെബ് സീരീസ്, സീരിയൽ, സിനിമ ) റിലീസ് ആയ വർഷം, പേര്, കഥാപാത്രം എന്നിവ

*ഷോർട്ട് ഫിലിംസ് —————————–
– 2014-അയ്യേ (രണ്ടു ഗെറ്റപ്പ്- പേരില്ലാത്ത പ്രധാന കഥാപാത്രം )
2015-സെൽഫി വിത്ത് എ സോൾ (രണ്ടു ഗെറ്റപ്പ്- യുക്തിവാദിയും ആത്മാവും )
2017-ദാസ് എ ട്രൂ സ്റ്റോറി (ദാസ്)
2017-ബിനാമി (അർജ്ജുൻ ഷേണായ് )
2017-ഇത് ഞങ്ങളുടെ സിനിമ (സ്വന്തം പേരിൽ ആക്ടർ ആയി അഭിനയിച്ചു)
2019–ലെഫ്റ്റ് എലോൺ (രാജേഷ്)
2019-നൊസ്റ്റാൾജിയ (അരവിന്ദ്)
2020-യമുന (പ്രിൻസ്) 2020-അന്ധവിശ്വാസം (അനന്തു)
2020- ദേവാസുരം (ആദിത്യൻ)
2021-മോഹനൻ കോളേജ് (നായകന്റെ സുഹൃത്ത് )
*ടെലിവിഷൻ സീരിയൽ –————————————-
2017-സംഗതി കോൺട്രാ (അഭിഷേക്) * വെബ് സീരീസ്,സ്പെഷ്യൽ വീഡിയോസ് –————————————–
– 2020-ഓണം സ്പെഷ്യൽ പുട്ടുകച്ചവടം (പനവിള സുകുമാരൻ)
2020-ഓളും ഞാനും (ചന്ദ്രൻ -എപ്പിസോഡ് -2 ജോസ് കുണ്ടറ -എപ്പിസോഡ് -3)
*സിനിമ ————
2019- ഉപമ (ആകാശ്)
തിയേറ്ററിൽ റിലീസ് ആയ SS ജിഷ്ണുദേവ് സംവിധാനം ചെയ്‌ത ‘ഉപമ’എന്ന കലാ മൂല്യമുള്ള സിനിമയിൽ ‘ആകാശ് എന്ന പ്രധാന വില്ലൻ കഥാപാത്രം അവതരിപ്പിച്ചു.വില്ലനിസം വിജയിക്കുന്ന ക്ലൈമാക്സ് ഉള്ള അപൂർവ്വ സിനിമകളിൽ ഒന്നാണിത്.
2021 -അമാനുട (അബ്ദുൽ സലിം)
OTT റിലീസ് ആയ S S ജിഷ്ണുദേവ് സംവിധാനം ചെയ്ത ‘അമാനുട ഭയം’ എന്ന തമിഴിലെ ആദ്യ ഫൗണ്ട് ഫുട്ടേജ് സിനിമയിൽ ‘അബ്ദുൽ സലിം ‘എന്ന പാരാ സൈക്കോളജിക്കൽ റിസർച്ച് സ്റ്റുഡന്റ് ആയി അഭിനയിച്ചു. തമിഴിലെ ആദ്യ ഫൗണ്ട് ഫുട്ടേജ് സിനിമ എന്ന പേരിൽ ഇന്ത്യൻ, ഏഷ്യൻ, വേൾഡ് എന്നീ റെക്കോർഡ് ഓഫ് ബുക്കിൽ ഈ സിനിമ ഇടം പിടിച്ചു.ഇതിന്റെ പിന്നണിയിൽ മലയാളികൾ ആണെന്നുള്ളതും അഭിമാനിയ്ക്കാവുന്ന നേട്ടം തന്നെയാണ്.
*ഡബ്ബിങ് ആർട്ടിസ്റ്റ് ——————————–
2019 -കലിപ്പ് ജെസ്സൻ
ജോസഫ് സംവിധാനം ചെയ്ത ‘കലിപ്പ്’ എന്ന സിനിമയിൽ രൂപേഷ് എന്ന കഥാപാത്രത്തിന്റെ സുഹൃത്ത് ആയ പ്ലസ് ടു വിദ്യാർത്ഥിയുടെ ചെറിയ കഥാപാത്രത്തിന് ഡബ്ബ് ചെയ്തു.
2017-‘ഒരു നിമിഷം’ എന്ന ഷോർട്ട് ഫിലിമിൽ ‘ലാലു ‘എന്ന നായകകഥാപാത്രത്തിന് വേണ്ടി ഡബ്ബിങ് നിർവഹിച്ചു.
*സംവിധാനം, തിരക്കഥ, ക്രിയേറ്റിങ് വീഡിയോ —————————————-
2020-‘ഓളും ഞാനും ‘എന്ന ഓൺലൈൻ വെബ് സിരീസ് ന്റെ തിരക്കഥ, സംവിധാനം.
2018-‘സിക്സ്ത് ഫ്രൈഡേ’ എന്ന ഷോർട്ട് ഫിലിമിന്റെ സഹ സംവിധാനം.
2015 -‘സെൽഫി വിത്ത് എ സോൾ ‘എന്ന ഷോർട്ട് ഫിലിമിന്റെയും മറ്റ് ചില ക്രീയേറ്റിംഗ് വീഡിയോയുടെയും തിരക്കഥ, സംവിധാനം,അഭിനയം കൂടാതെ ധാരാളം ‘ലെങ്തി ഡബ്‌സ്‍മാഷ് വീഡിയോസും പുറത്തിറക്കിയിട്ടുണ്ട്.
anasjrahim@gmail.com 9995765544 https://www.facebook.com/Anasjrahim/ Fb page link
