വിവാഹത്തിനു മുമ്പും പ്രണയം; ആദിത്യന് മറുപടിയുമായി അമ്പിളി ദേവി

നടി അമ്പിളി ദേവിക്കെതിരെ നടനും ഭർത്താവുമായ ആദിത്യൻ കഴിഞ്ഞ ദിവസങ്ങളിലായി ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. താനുമായുള്ള വിവാഹത്തിനു തൊട്ടുമുമ്പു വരെ വേറെയൊരാളുമായി അമ്പിളിക്ക്ബന്ധമുണ്ടെന്നായിരുന്നു ആദിത്യന്റെ ആരോപണം. വിദേശത്തുള്ള അയാളുമായി ഫോൺവിളിക്കുന്നതിന്റെ ചില സ്‌ക്രീൻഷോട്ടുകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ ഉയർന്നുവന്നിരിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി അമ്പിളി ദേവി.

‘വിദേശത്തുള്ള അദ്ദേഹവുമായി ഒരു കല്യാണ ആലോചനവന്നിരുന്നുവെന്നത് സത്യമാണ്. ഡിവോഴ്‌സ് കഴിഞ്ഞ ശേഷം എന്റെ ഡാൻസ് ടീച്ചർ വഴിയാണ് ഈ പ്രപ്പോസൽ വരുന്നത്. അത് എന്റെ അച്ഛനും അമ്മയ്ക്കും ഈ പറയുന്ന വ്യക്തിയുടെ കുടുംബത്തിനുമൊക്കെ അറിയാവുന്ന റിലേഷനാണ്. പക്ഷേ പിന്നീട് ആ ബന്ധം മുന്നോട്ടുപോയില്ല. വിവാഹശേഷം എന്റെ മകനെ അങ്ങോട്ടു കൊണ്ടുപോകാൻ പറ്റില്ലെന്ന് വന്നപ്പോൾ അത് അവിടെവച്ച് കട്ട് ചെയ്യുകയായിരുന്നു. കല്യാണത്തിലെത്തുമെന്ന് പറഞ്ഞ് സംസാരിച്ചുതുടങ്ങിയതാണ്, അല്ലാതെ മറ്റൊന്നും ആ ബന്ധത്തിലില്ല.’-അമ്പിളി ദേവി പറഞ്ഞു.

‘വിഡിയോ കോൾ ചെയ്തതാണ്. അതിൽ എവിടെയെങ്കിലും മോശമായ കാര്യമുണ്ടോ? ഒരു സ്ത്രീ കൊള്ളില്ല എന്നുണ്ടെങ്കിൽ കല്യാണം കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ അറിയാൻ പറ്റുമല്ലോ. അത്രയും മോശപ്പെട്ട ഒരു സ്ത്രീയാണ് ഞാനെങ്കിൽ അന്നേ എന്നെ കളഞ്ഞിട്ട് പോകാമല്ലോ. ഓരോ പ്രശ്‌നങ്ങളുണ്ടാക്കി പല തവണ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിട്ടുണ്ട്. ഗർഭിണിയായിരുന്നപ്പോൾ പോലും. വായിൽ നിന്ന് വരുന്ന ഭാഷകൾ പോലും നമുക്ക്, മനുഷ്യർ പറയുമോ അങ്ങനെയൊക്കെ.’

‘എനിക്ക് ആദിത്യനെക്കുറിച്ച് അറിയാവുന്ന രണ്ട് കാര്യങ്ങളുണ്ടായിരുന്നു. ലീഗലായിട്ട് ഒരു കല്യാണവും, ലിവിങ് റിലേഷനിൽ ഒരു മോനുമുണ്ടെന്ന് അറിയാമായിരുന്നു. വേറെയൊന്നും അറിയില്ലായിരുന്നു. എന്റെ കുഞ്ഞിന്റെയടുത്ത് ഭയങ്കര ജീവനായിരുന്നെന്നൊക്കെ പറഞ്ഞപ്പോൾ വിശ്വസിച്ചുപോയി. ഇത്രയും നന്നായി സംസാരിക്കുന്ന വ്യക്തി, സൗമ്യ ഇതൊക്കെ കണ്ടപ്പോൾ വിശ്വസിച്ചു. അത്രയ്ക്ക് പൊട്ടന്മാരായിപ്പോയി ഞങ്ങൾ.- അമ്പിളി ദേവി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here