ബോളിവുഡ് നടി ഷെര്‍ലിന്‍ ചോപ്ര മുന്‍കൂര്‍ ജാമ്യം തേടി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. വെബ്‌സൈറ്റില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച് സൈബര്‍ പൊലീസ് താരത്തിനെതിരെ കേസെടുത്തിരുന്നു. മുംബൈ ആസ്ഥാനമായുള്ള റിട്ടയേഡ് കസ്റ്റംസ് ഓഫീസര്‍ നല്‍കിയ പരാതിയിലാണ് സൈബര്‍ പൊലീസ് ഷെര്‍ലിന്‍ ചോപ്രയ്‌ക്കെതിരെ കേസെടുത്തത്. താന്‍ ചതിക്കപ്പെട്ടതാണെന്നും അറിവോ, അനുമതിയോ ഇല്ലാതെയാണ് വീഡിയോ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്തിരിക്കുന്നതെന്നും ജാമ്യാപേക്ഷയില്‍ ഷെര്‍ലിന്‍ ചോപ്ര അവകാശപ്പെട്ടു.
അശ്ലീല ദൃശ്യങ്ങളുടെ പ്രചാരണത്തില്‍ തന്റെ മനഃപൂര്‍വമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും രാജ്യാന്തരതലത്തിലുള്ള വെബ്‌സീരീസിന്റെ ഭാഗമായി പണം അടച്ചു കാണാവുന്ന ഷോയ്ക്കായി തയാറാക്കിയ ചില ദൃശ്യങ്ങള്‍ ചോര്‍ന്ന് മറ്റു വെബ്‌സൈറ്റുകളില്‍ പ്രചരിപ്പിക്കപ്പെടുകയായിരുന്നുവെന്നും അവര്‍ അപേക്ഷയില്‍ പറയുന്നു. അറസ്റ്റില്‍ നിന്നു സംരക്ഷണം തേടി സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷ കോടതി തള്ളിയതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യത്തിനായി താരം അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ ഹൈക്കോടതി 22ന് പരിഗണിക്കും.