മുഖത്തുകരിവാളിപ്പ് ? ഒരു സൂപണ്‍ തൈരും ഒരു വിറ്റാമിന്‍ ഇ ഗുളികയും കൈയ്യിലുണ്ടെങ്കില്‍ മുഖത്തിന് തിളക്കവും മിനുസവും നല്‍കാo.

തിരക്കു പിടിച്ച ജീവിതത്തില്‍ ചര്‍മ സംരക്ഷണത്തിനായി സമയം കണ്ടെത്താന്‍ പലര്‍ക്കും സാധിക്കുന്നില്ല. എന്നാല്‍  ഒരു സൂപണ്‍ തൈരും ഒരു വിറ്റാമിന്‍ ഇ ഗുളികയും കൈയ്യിലുണ്ടെങ്കില്‍ ഫേസ്പായ്ക്ക് റെഡി മുഖത്തുകരിവാളിപ്പ്,പിഗ്മന്റേഷന്‍ എന്നിവ മാറ്റി മുഖത്തിന് തിളക്കവും മിനുസവും നല്‍കാo.

ഫെയ്സ്പായ്ക്ക് തയ്യാറാക്കുന്നത്:

ഒരു കോട്ടന്‍ തുണി കൊണ്ട് പിഴിഞ്ഞ് തൈരിലുള്ള വെള്ളം കളയുക. ഇങ്ങനെ കിട്ടുന്ന തൈര് ഒരു ബൗളിലെടുത്ത് ഇതിലേക്ക് വിറ്റാമിന്‍ ഇ ഗുളിക ചേര്‍ത്ത് ഇളക്കിയെടുക്കണം. ഈ മിശ്രിതം മുഖത്തു പുരട്ടി നന്നായി മസാജ് ചെയ്യുക.

രണ്ടു മിനിറ്റിനുശേഷം മുഖം കഴുകാം. ചര്‍മത്തിലെ രക്തസംക്രമണം വര്‍ധിപ്പിക്കാനും ടെക്സചര്‍ മികച്ചതാക്കാനും ഈ ഫെയ്സ്പാക്ക് സഹായിക്കും.

പിഗ്മന്റേഷന്‍, കരിവാളിപ്പ് എന്നിവ മാറ്റി മുഖത്തിന് തിളക്കവും മിനുസവും നല്‍കാനും ഇത് സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here