‘ഫാ.ടോം ഉഴുന്നുവട. എെസ് ക്യാംപിൽ കിടന്നു വട്ടായി. അച്ചന്റെ വാ സഭ മൂടണം. ഇല്ലെങ്കിൽ ഇന്ത്യാക്കാരെയാകെ നാറ്റിക്കും’. ഫോദർ ടോം ഉഴുന്നാലിനെതിരെ സോഷ്യല്‍ മീഡിയ.

9380

‘ഫാ.ടോം ഉഴുന്നുവട. എെസ് ക്യാംപിൽ കിടന്നു വട്ടായി .അച്ചന്റെ വാ സഭ മൂടണം. ഇല്ലെങ്കിൽ ഇന്ത്യാക്കാരെയാകെ നാറ്റിക്കും’. ഫോദർ ടോം ഉഴുന്നാലിനെതിരെ സോഷ്യല്‍ മീഡിയയിൽ പ്രചരിക്കുന്ന വിമർശനങ്ങൾ ഇങ്ങനെ പോകുന്നു. അടുത്തയിടെ എെസ് എസ് ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായ ഫാദർ പരോക്ഷമായാണെങ്കിലും നടത്തിവരുന്ന എെസ്. എസ് അനുകൂല പ്രസംഗങ്ങൾ സോഷ്യല്‍ മീഡിയയില്‍ ഏറെ  വമർശിയ്ക്കപ്പെടുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് നല്‍കിയ സ്വീകരണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയെക്കുറിച്ച്‌ മോശമായി ഒന്നും പറയാനില്ലെന്ന് ഫ. ടോം ഉഴുന്നാലില്‍ പറഞ്ഞിരുന്നു. തന്നെ ബന്ദികളാക്കിയവരെ കുറ്റം പറയാത്തതില്‍ പലര്‍ക്കും പരിഭവമുണ്ട്. അത് ഏതെങ്കിലും രോഗം കൊണ്ടല്ല.തനിക്ക് സ്റ്റോക്ഹോം സിന്‍ഡ്രോം ബാധിച്ചിട്ടുമില്ല. അവരെ പറ്റി ഒരുകുറ്റവും എനിക്കു പറയാനില്ലാത്തതു കൊണ്ടാണെന്നും ഫാദര്‍ പറഞ്ഞു കളഞ്ഞു! തന്റെ ശരീരം ക്ഷീണിച്ചത് പ്രമേഹമുള്ളതുകൊണ്ടാണ്. അല്ലാതെ അവർ ഉപദ്രവിച്ചതുകൊണ്ടല്ല. തനിക്ക് ഇഷ്ടമുള്ള ഭക്ഷണം ഒക്കെയാണ് അവിടെ ഉണ്ടാക്കി തന്നിരുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഫാദറിന്റെ എെസ് എസ് അനൂകൂല പരമാർശങ്ങൾ പരിധിവിട്ടതോടെ സോഷ്യൽ മീഡിയ അദ്ദേഹത്തെ ഏറ്റെടുത്തുകഴിഞ്ഞു. സഹികെട്ട് സഭാംഗങ്ങൾ പോലും അച്ഛനെ ട്രേളാൻ തുടങ്ങിയിട്ടുണ്ട്. അവയിൽ ചിലത് ഇങ്ങനെ:’സഭ ദയവ് ചെയ്ത് അച്ചനോട് മിണ്ടാതിരിക്കാന്‍ പറയണം.അല്ലെങ്കില്‍ അച്ചന്‍ സഭയെ മാത്രമല്ല ഇന്ത്യാക്കാരെയാകെ നാറ്റിക്കും’.
‘ഒന്നുകില്‍ എന്തെങ്കിലും പറഞ്ഞാല്‍ വീണ്ടും പിടിച്ചോണ്ട് പോകുമോ എന്ന ഭയം ആയിരിക്കും. അല്ലെങ്കില്‍ ദൈവിക മായ ഒരു കാഴ്ചപ്പാടില്‍ ആയിരിക്കും.’
‘അദേഹത്തിന്റെ വാ മൂടാന്‍ സഭ എന്തെങ്കിലും ചെയ്തേ തീരു…… അകത്തു കിടന്നു വട്ടായി എങ്കില്‍ ചികിത്സ ലഭ്യമാക്കണം…..’
‘പ്രിയ ഫാദര്‍, എങ്കില്‍ അങ്ങ് ഐഎസ്സില്‍ ചേരൂ.ക്രിസ്ത്യാനിറ്റിയേക്കാള്‍ സേവനമാണല്ലോ അവരുടേത്. അങ്ങ് അവരുടെ ഭാഗം തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ അവര്‍ക്കൊപ്പം ചേരുന്നതാണ് കരണീയം.’നേരത്തെ ഭീകരര്‍ തന്നോട് സ്നേഹത്തോടെയാണ് പെരുമാറിയത് എന്നുഫാദര്‍ പറഞ്ഞതും ട്രോളര്‍മാര്‍ ആഘോഷമാക്കിയിരുന്നു. തനിക്ക് ഇഷ്ടമുള്ള ഭക്ഷണം ഒക്കെയാണ് അവിടെ ഉണ്ടാക്കി തന്നിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ചപ്പാത്തിയും ചിക്കനും ചെമ്മീന്‍ അച്ചാറും ആന്ധ്രയില്‍ നിന്ന് കൊണ്ടുവന്ന വെളുത്തുള്ളി അച്ചാര്‍ വരെ തീവ്രവാദികള്‍ അച്ചന് കൊടുത്തെന്നാണ് ട്രോളുകള്‍ വന്നത്.
ഫാദര്‍ ടോം ഉഴുന്നാലിനെ ഇപ്പോള്‍ ഫാദര്‍ ഉഴുന്നുവട എന്നാണ് ട്രോളേഴ്സ് വിളിക്കുന്നത്. ഫാദറിന്റെ ഭക്ഷണ പ്രിയം കൊണ്ടാണത്രെ അവിടെ നിന്ന് വിട്ടയച്ചത്. ഇനിയും അവിടെ നിർത്തിയാൽ വെടിയുണ്ട വാങ്ങാനുള്ള പണംഅച്ഛന് തീറ്റിയ്ക്കാനായി ചെലവാക്കേണ്ടിവരുമെന്ന് കരുതിയാണ് കയറ്റിയയച്ചതെന്നും ടോളുന്നവരുണ്ട്.