ഗർഭനിരോധന ഉറകളിൽ സ്വർണം കടത്താൻ ശ്രമം: രണ്ടു പേർ പിടിയിൽ

377

ദ്രവരൂപത്തിലാക്കിയ സ്വർണം ഗർഭനിരോധന ഉറകൾക്കുള്ളിലാക്കി കടത്താൻ ശ്രമിച്ചവർ പിടിയിൽ. ഒന്നര കിലോഗ്രാം സ്വർണമാണ് കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടു പേരിൽ നിന്ന് പിടിച്ചെടുത്തത്.

കുന്നമ്പറ്റ സ്വദേശി അബ്ദുൾ ജസീർ (26), താമരശ്ശേരി സ്വദേശി അജ്‌നാസ് (25) എന്നിവരാണ് പിടിയിലായത്. ഇന്നലെ പത്ത് മണിയോടെ വാളയാർ – പാലക്കാട് ദേഹശീയപാതയിൽ കഞ്ചിക്കോട് കുരുടിക്കാട് നടത്തിയ പരിശോധനയിലാണ് രണ്ടു പേരും അറസ്റ്റിലായത്. ഷാർജയിൽ നിന്ന് അബ്ദുൾ ജസീർ സ്വർണം അജ്‌നാസിന്റെ സഹായത്തോടെ കാറിൽ കടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.

പാലക്കാട് എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡാണ് പരിശോധന നടത്തിയത്. മുൻപും ഇരുവരും സ്വർണം കടത്തിയിട്ടുള്ളതായി പോലീസ് ചോദ്യം ചെയ്യലിൽ മൊഴി നൽകി. ദ്രവരൂപത്തിലാക്കിയ സ്വർണം ഗർഭനിരോധന ഉറകളിൽ പൊതിഞ്ഞ് ബുള്ളറ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.