47ലും അവിവാഹിതയായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തി സിതാര

592

മലയാള സിനിമയിലെ 90കിെ പ്രിയ നായികമാരില്‍ ഒരാളായിരുന്നുസിതാര. മഴവില്‍ക്കാവടി, ചമയം, ജാതകം ഗുരു.. തുടങ്ങിയ സിനിമയിലെ സിതാരയുടെ അഭിനയം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റി. മലയാളത്തിന് പുറമെ തെലുങ്ക്, കന്നട, തമിഴ് സിനിമകളിലും സിതാര തിളങ്ങി. ഒരു ഇടവേളയ്ക്ക് ശേഷം സിനിമയില്‍ മടങ്ങിയെത്തിയ സിതാര ഇന്ന് തെലുങ്കില്‍ തിരക്കുള്ള നടിയാണ്.

തിരുവനന്തപുരം കിളിമാനൂരില്‍ ജനിച്ച ,47 കാരിയായ സിതാര ഇന്നും അവിവാഹിതയായി തുടരുകയാണ്. ഇതിന് പിന്നിലെ കാരണത്തെക്കുറിച്ച് സിതാര അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

ചെറുപ്രായത്തില്‍ തന്നെ തനിക്ക് വിവാഹത്തോട് താല്‍പര്യം ഉണ്ടായിരുന്നില്ലെന്ന് സിതാര പറയുന്നു. പിന്നീട് ആ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. അച്ഛനുമായി വലിയ അത്മബന്ധമുണ്ടായിരുന്നു അതുകൊണ്ടു തന്നെ അച്ഛന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം വിവാഹത്തിനൊന്നും താല്‍പര്യമുണ്ടായിരുന്നില്ല. ഒറ്റയ്ക്കുള്ള ജീവിതത്തില്‍ ഞാന്‍ സന്തോഷം കണ്ടെത്തുകയായിരുന്നു സിതാര പറയുന്നു.

അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുത്തതും സ്വന്തം തീരുമാനമായിരുന്നുവെന്ന് സിതാര കൂട്ടിച്ചേര്‍ത്തു. ഇന്ന് സിനിമയില്‍ മാത്രമല്ല ടെലിവിഷനിലും സജീവമാണ് സിതാര.

. ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരുന്ന പരമേശ്വരന്‍ നായരും വത്സലയുമായിരുന്നു സിതാരയുടെ മാതാപിതാക്കള്‍. വട്ടപ്പാറ ലോര്‍ഡ്‌സ് മൗണ്ട് സ്‌കൂളിലായിരുന്നു സിതാരയുടെ പ്രാഥമിക വിദ്യാഭ്യാസം. കിളിമാനൂര്‍ ശങ്കര വിദ്യാപീഠം കോളേജില്‍ നിന്നും പ്രീഡിഗ്രിയും കഴിഞ്ഞു. 1986ല്‍ കാവേരി എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് സിതാര അഭിനയജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. തുടര്‍ന്ന് മുപ്പതിലധികം മലയാള സിനിമകളില്‍ സിത്താര അഭിനയിച്ചു.

പുതുപുതു അര്‍ത്ഥങ്ങള്‍ എന്ന സിനിമയിലൂടെയാണ് സിതാര തമിഴിലില്‍ തുടക്കം കുറിയ്ക്കുന്നത്. തുടര്‍ന്ന് രജനികാന്തിനൊപ്പമുള്ള പടയപ്പ അടക്കം മുപ്പതോളം സിനിമകളില്‍ അഭിനയിച്ചു. 2000 ന് ശേഷമാണ് സിതാര സിനിമയില്‍ നിന്ന് മാറി നിന്നത്. പിന്നീട് രാജസേനന്‍ സംവിധാനം ചെയ്ത ഭാര്യ ഒന്ന് മക്കള്‍ മൂന്ന് എന്ന സിനിമയിലൂടെ 2009 ല്‍ മലയാളത്തില്‍ തിരിച്ചെത്തി. ബ്ലാക്ക് ബട്ടര്‍ ഫ്‌ലൈ, സൈ?ഗാള്‍ പാടുകയാണ് എന്നീ മലയാള ചിത്രങ്ങളില്‍ വേഷമിട്ടു.