ഭൂമിയില്‍ ലോക്‌ഡൗണ്‍, ഷൂട്ടിംഗ് ആകാശത്ത് !

363

ബഹിരാകാശത്ത് സിനിമാ ചിത്രീകരണത്തിനൊരുങ്ങി ഹോളിവുഡ് ആക്ഷന്‍ താരം ടോം ക്രൂസ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വച്ച്‌ ടോം ക്രൂസിന്റെ സിനിമായുടെ ചിത്രീകരണം നടക്കുമെന്ന് നാസ വ്യക്തമാക്കി. ഭൂമിയില്‍ നിന്നും 250 മൈല്‍ അകലെയുള്ള ബഹിരാകാശ നിലയത്തില്‍ ടോം ക്രൂസ് തങ്ങുമെന്നും നാസയുടെ വക്താവ് അറിയിച്ചു. ചരിത്രത്തിലാധ്യമായാണ് ഒരു സിനാമാ ചിത്രീകരണം ബഹിരാകാശത്ത് നടക്കാന്‍ പോകുന്നത്. ഇതോടെ ഭൂമിയ്ക്ക് പുറത്ത് അഭിനയിക്കുന്ന ആദ്യ നടനായി ടോം ക്രൂസ് മാറും.

ബഹിരാകാശത്ത് ജീവിക്കുന്നതിനാവശ്യമായ രണ്ട് വര്‍ഷത്തോളം നീണ്ട പരിശീലനം ടോം ക്രൂസിന് നല്‍കും. ചിത്രീകരണം എന്ന് തുടങ്ങുമെന്നോ ടോം ക്രൂസിന്റെ യാത്ര എങ്ങനെയായിരിക്കമെന്നോ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.നാസയുടെ വക്താവായ ജിം ബ്രിഡന്‍സ്റ്റൈന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍പ്പെടുന്നതാകും ചിത്രമെന്നാണ് സൂചന. 2000 മുതല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ബഹിരാകാശ യാത്രികര്‍ താമസിക്കുന്നുണ്ട്. ഇപ്പോള്‍ മനുഷ്യരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുകയും മടക്കിക്കൊണ്ടു വരികയും കഴിയുന്ന ഏക രാജ്യം റഷ്യയാണ്. അമേരിക്കയ്ക്ക് വേണ്ടി സ്പെയ്സ് എക്സ്, ബോയിംഗ് എന്നീ കമ്ബനികള്‍ വര്‍ഷങ്ങളായി ഇതിനുള്ള പരിശ്രമങ്ങളിലാണ്. സ്പെയ്സ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ എന്ന പേടകം ബഹിരാകാശ സഞ്ചാരികളുമായി ഈ മാസം 27ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര പുറപ്പെടുന്നുണ്ട്. പ്രശസ്ത വ്യവസായിയും ശാസ്ത്രജ്ഞനുമായ ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പെയ്സ് എക്സ് തന്നെയാകും ടോം ക്രൂസിനെ oബഹിരാകാശത്തേക്കെത്തിക്കുകയെന്നാണ് അഭ്യൂഹo