അവന് നല്ല സുഖമില്ലെന്നാ തോന്നുന്നേ; പിസിക്ക് ഇങ്ങനെ ഒരു ബന്ധുവില്ല: ഷോൺ

1189

താന്‍ പിസി ജോര്‍ജിന്റെ ബന്ധുവെന്ന് ആവര്‍ത്തിച്ച് യുവ ആര്‍ജെഡി കേരളഘടകം നേതാവ് ആല്‍വിന്‍ മാത്യു. പിസി ഡോര്‍ജ്ജിന്റെ ബന്ധുവാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓട്ടിക്കുന്ന വീഡിയോയിലൂടെ വൈറലായ യുവാവാണ് ആല്‍ബിന്‍. നേരത്തെ പിസി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ഈയിവാവിന് എന്തോ കുഴപ്പമുണ്ടെന്നും ഈയാളെ അറിയില്ലന്നും വ്യക്തമാക്കി രംഗത്ത് വന്നിരുന്നു.

എന്നാല്‍ തന്റെ അമ്മയുടെ കസിന്‍ ബ്രദറാണ് പിസി ജോര്‍ജ് എന്നും ഷോണ്‍ ജോര്‍ജിന് തന്നെ അറിയില്ലെന്ന് പറഞ്ഞ വാദം ഉടന്‍ പൊളിക്കുമെന്നും ആല്‍വിന്‍ മാത്യു പറയുന്നു. പിസി ജോര്‍ജിന് എല്ലാവരേയും അറിയാം ആളുകള്‍ക്ക് ജോര്‍ജിനേയും അറിയാം എന്നാല്‍ മകന് അങ്ങനെയല്ലെന്നും അതാണ് തന്നെ അറിയാത്തത് എന്നും ആല്‍വിന്‍ പറയുന്നു. തനിക്ക് പിസി ജോര്‍ജുമായി അടുത്ത ബന്ധമുണ്ട്. എന്റെ അമ്മാവനാണ് പിസി ജോര്‍ജ്. ഇത് തെളിയിക്കാന്‍ പോന്ന തെളിവുകള്‍ കൈവശമുണ്ടെന്നും ആല്‍വിന്‍ പറയുന്നു. ബന്ധമില്ല എന്ന് പിസി പറയട്ടെ എന്നും ആല്‍വിന്‍ പറയുന്നു.ഷോണ്‍ പറയും ബന്ധു അല്ലെന്ന് എന്നാല്‍ പിസി അത് പറയില്ല. പിസിയുടെ വീട്ടില്‍ താന്‍ പോകാറുണ്ടെന്നും തനിക്ക് പ്ലസ് ടൂ അഡ്മിഷന്‍ വാങ്ങി തന്നത് പിസി ജോര്‍ജ് ാണെന്നും ആല്‍വിന്‍ പറയുന്നു. ഇതിന് തന്റെ പക്കല്‍ തെളിവും ഉണ്ട്. ഭരണങ്ങാനം സെന്റ് മേരീസ് എച്ച്എസ്എസ് സ്‌കൂളില്‍ പ്ലസ് ടൂ സയന്‍സ് അഡ്മിഷന് ശ്രമിച്ചപ്പോള്‍ അവിടുത്തെ വികാരി പറഞ്ഞത് കുര്‍ബാന കൂടാത്ത നിനക്ക് ഇവിടെ സീറ്റില്ല എന്നായിരുന്നു. എന്നാല്‍ ഉടന്‍ തന്നെ പിസിയെ നേരില്‍ കണ്ട് കാര്യം അവതരിപ്പിച്ചപ്പോള്‍ ശുപാര്‍ശ കത്ത് നല്‍കി നേരെ അങ്ങോട്ട് ചെന്നാമതി ബാക്കി ശരിയാക്കിയിട്ടുണ്ട് എന്ന് പിസി പറഞ്ഞത് അനുസരിച്ചാണ് താന്‍ അവിടെ രണ്ട് വര്‍ഷം പഠനം പൂര്‍ത്തിയാക്കിയത് എന്നും ആല്‍വിന്‍ പറയുന്നു. നാണക്കേട് കൊണ്ട് മാത്രമാണ് ഷോണ്‍ ജോര്‍ജ് ഇത് സമ്മതിക്കാത്തത്. പിസി ജോര്‍ജിന്റെ ശുപാര്‍ശയില്‍ അഡ്മിഷന്‍ കിട്ടിയതുകൊണ്ട് എനിക്ക് ഡൊണേഷന്‍ പോലും കൊടുക്കേണ്ടി വന്നിട്ടില്ല.

എന്തായാലും ചുരുങ്ങിയ ദിവസം കൊണ്ട് സൈബർ ലോകത്ത് വൈറലായ യുവാവ് പി സി ജോർജ്ജിന്റെ ബന്ധുവാണെന്ന വാദങ്ങൾ തള്ളി മകൻ ഷോൺ ജോർജ്ജ് രംഗത്തെത്തി. ഞങ്ങളുടെ പരിചയത്തിലൊന്നും ഇങ്ങനെ ഒരുത്തനെ അറിയത്തു പോലുമില്ല. ഇവന് എന്തോ കുഴപ്പമുണ്ടെന്നല്ലാതെ എന്നാ പറയാനാ..’ എന്നാണ് ഷോൺ ജോർജ്ജ് പറയുന്നു. കേരളം മുഴുവൻ ബഹുമാനിക്കുന്ന ഒരു വലിയ മനുഷ്യന്റെ വിടവാങ്ങൽ ദിവസം. പാലാ പോലെ ഒരു സ്ഥലത്ത് വന്നിട്ട് ഈ കോലംകെട്ട് കാണിച്ചവനെ എന്ത് പറയാനാണ് എന്നും അദ്ദേഹം ചോദിക്കുന്നു.