സ്ത്രികളെന്ന് പറഞ്ഞാല്‍ വിളനിലമാണ്..,നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പോലെ അവരെ സമീപിക്കാം..!

961

ഷെഫീഖ് ഖാസിമിയുടെ ഉപദേശ വീഡിയോകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇമാമിനെതിരെ ഇന്നാണ് പൊലീസ് കേസെടുത്തത്. തോളിക്കോട് ജമാഅത്തിലെ മുന്‍ ഇമാം ഷെഫീക് അല്‍ ഖാസിമിക്കെതിരെ പോക്‌സോ നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.സ്‌കൂളില്‍ നിന്നും തിരിച്ചുവരികയായിരുന്ന പെണ്‍കുട്ടിയെ ഇന്നോവ കാറില്‍ റബര്‍തോട്ടത്തിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇയാളെ സംരക്ഷിക്കാന്‍ തയാറാകാതെ തികച്ചും മാതൃകാപരമായ നടപടിയാണ് പള്ളിക്കമ്മറ്റിയും ജമാഅത്ത് കൗണ്‍സിലും സ്വീകരിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഷെഫീക് ഹൈക്കോടതിയെ സമീപിച്ചിരുന്നു.വീഡിയോ>>>