പൊരിഞ്ഞ അടിക്കിടയിൽ കോളേജിലേക്ക് ഷറഫുദീന്റെ മാസ്സ് എൻട്രി

853

കോളജില്‍ പരിപാടി വന്നാല്‍ സെലിബ്രേറ്റികളുടെ പേടി അവിടെ തല്ലുണ്ടാകുമോ എന്നതാണ്. അവതാരകന്‍ ഡെയിന്‍ ഡേവിസിന് കോളജില്‍ നിന്നുള്ള അനുഭവവും നവമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. എന്നാല്‍, ഇന്ന് അതിനെയും വെല്ലുന്ന അനുഭവമാണ് ചലച്ചിത്ര താരം ഷറഫുദ്ദീനുണ്ടായിരിക്കുന്നത്.

ഷറഫുദ്ദീന്‍ അതിഥിയായെത്തിയ കോളജ് പരിപാടിക്ക് മുന്‍പ് വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് തല്ല് കൂടുകയായിരുന്നു. എന്നാല്‍, ഇതിനിടെ അടിയൊന്നും വകവയ്ക്കാതെ ഷെറഫുദീന്‍ മുന്നോട്ട് വരികയായിരുന്നു.

അടിയുടെ ഇടിയിലൂടെ കൂളിംഗ്ലാസുവച്ച് കൂള്‍ ആയി മുന്നോ്ട്ട് വരുന്ന ഷറഫുദ്ദീന് നിറഞ്ഞ കൈയ്യടിയാണ് മറ്റുള്ളവര്‍ നല്‍കിയത്. ഈ വീഡിയോ നവമാധ്യമങ്ങളും തരംഗമാകുകയാണ്. അതേസമയം, ഇതേത് കോളേജാണെന്നോ ഇവര്‍ എന്തിനാണ് അടികൂടുന്നതെന്നോ ഇതുവരെ വ്യക്തമായിട്ടില്ല