15കാരി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഇന്നോവാ കാറില്‍ വനത്തിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമമിക്കുന്നതിനിടെ ഇമാംസ് കൗണ്‍സില്‍ നേതാവ് ഷഫീഖ് അല്‍ ഖാസിമിയെ നാട്ടുകാര്‍ പിടികൂടി

13622

പോപ്പുലർ ഫ്രണ്ടിന്റെ ഇമാംസ്‌ കൗൺസിൽ നേതാവ് ഷഫീക് അൽ ഖാസിമിയെ പതിനഞ്ചുകാരിയെ പീഡിപ്പിക്കുന്നതിനിടയിൽ പിടികൂടി.

പോപ്പുലര്‍ ഫ്രണ്ടിന്റെ സഹയാത്രികനും ഇവരുടെ വേദികളില്‍ സജീവ സാന്നിധ്യവുമായ മതപണ്ഡെിതനുമാണ് ഷഫീക്ക്. ആരോപണം പുറത്ത് വന്നതോടെ കേരളാ ഇമാംസ് കൗണ്‍സില്‍ ഭാരവാഹിത്വത്തില്‍ നിന്നും ഇയാളെ പുറത്താക്കി. 15കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഇന്നോവാ കയറാല്‍ കയറ്റി വനത്തിനുള്ളില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം ഉയര്‍ന്നതോടെയാണ് പ്രമുഖ മതപ്രഭാഷകന്‍ കൂടിയായ ഷഫീഖ് അല്‍ ഖാസിമി (ഇടുക്കി)യെ പുറത്താക്കിയത്.

ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗമായി പ്രവര്‍ത്തിക്കുകയാിരുന്നു ഷഫീഖ് അല്‍ ഖാസിമി. പീഡനശ്രമ ആരോപത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്ന് വ്യക്തമാക്കാതെയാണ് ഇയാളെ സസ്‌പെന്റ് ചെയ്ത വിവരം ഇമാംസ് കൗണ്‍സില്‍ അറിയിച്ചത്. അച്ചടക്ക നടപടിയുടെ ഭാഗമായി ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സിലില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈയാണ് അറിയിച്ചത്.

സൈബര്‍ ലോകത്ത് അടക്കം മുസ്ലിം യുവാക്കളെ നേര്‍വഴിക്ക് നടത്താന്‍ പ്രഭാഷണം നടത്തുകയും ചെയ്യുന്ന വ്യക്തിാണ് ഷഫീഖ് അല്‍ ഖാസിമി. പ്രമുഖ പ്രഭാഷകനും ഇപ്പോള്‍ തിരുവനന്തപുരം ജില്ലയിലെ ഒരു മുസ്ലിം പള്ളിയിലെ ചീഫ് ഇമാമുമാണ് ഇദ്ദേഹം. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി എന്നാണ് സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രചാരകനാണ് ഖാസിമി.

രണ്ട് ദിവസം മുന്‍പ് ഉച്ചസമയത്ത് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലയിലുള്ള പ്രദേശത്ത് സ്‌കൂളില്‍ നിന്നും മടങ്ങി വന്നിരുന്ന വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയിലേര്‍പ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികള്‍ വാഹനം തടഞ്ഞുവച്ചുവെങ്കിലും മൗലവി വിദ്യാര്‍ത്ഥിയുമായി കടക്കുകയുമായിരുന്നു. ഈ സംഭവത്തിന്റെ ചിത്രങ്ങള്‍ സഹിതം സോഷ്യല്‍ മീഡിയയിലും ഖാസിമിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

വിദ്യാര്‍ത്ഥിനിയുമായി അസമയത്ത് കാട്ടില്‍ കണ്ട വിവരം നാടട്ുകാര്‍ പള്ളിഭാരവാഹികളെ അറിയിക്കുകയായിരുന്നു. ഇവര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ മൗലവിയുടെ പ്രവര്‍ത്തിയില്‍ ദുരൂഹതയുണ്ടെന്ന് കാട്ടിയാണ് പുറത്താക്കല്‍ നടപടി. നേരത്തേ ആറ്റിങ്ങലിന് സമീപമുള്ള പ്രമുഖ പള്ളി ഉള്‍പ്പെടെയുള്ള പള്ളികളില്‍ മൗലവി ചീഫ് ഇമാമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.