അയോധ്യ വിധി.പ്രതിഷേധ പ്രകടനത്തിന് തുനിഞ്ഞ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

298

അയോധ്യ തര്‍ക്കഭൂമി വിഷയവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നീതിനിഷേധമാണെന്ന് ആരോപിച്ച്‌ പ്രതിഷേധ പ്രകടനത്തിന് തുനിഞ്ഞ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മാനന്തവാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ മണിയുടെ നേതൃത്വത്തില്‍ എത്തിയ പൊലീസ് സംഘം എഴുപതോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.മാനന്തവാടി കോഴിക്കോട് റോഡില്‍ നിന്നും മുദ്രാവാക്യം വിളികളോടെ പ്രകടനം ആരംഭിക്കവെയാണ് പൊലീസ് നടപടി.വൈകുന്നേരം നാലരയോടെ മാനന്തവാടി – കോഴിക്കോട് റോഡില്‍ നിന്നുമാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രകടനം ആരംഭിച്ചത്.എന്നാല്‍  സ്ഥലത്ത് ക്യാമ്ബ് ചെയ്തിരുന്ന പൊലീസ് സംഘം മുദ്രാവാക്യം ആരംഭിച്ചതോടെ മുഴുവന്‍ പ്രവര്‍ത്തകരെയും പൊലീസ് വാനിലും ജീപ്പുകളിലുമായി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.