എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു.

55

കണ്ണൂര്‍ ചിറ്റാരിപ്പറമ്ബില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കണ്ണവം സ്വദേശി സെയ്ദ് മുഹമ്മദ് സലാഹുദ്ദീന്‍ (30) ആണ് കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കവെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.വൈകിട്ട് നാലു മണിയോടെ ചിറ്റാരിക്കടവിനടുത്ത് കൈച്ചേരിയിലാണ് ആക്രമണം നടന്നത്. രണ്ട് സഹോദരിമാര്‍ക്കൊപ്പം കൂത്തുപറമ്ബില്‍ നിന്ന് കണ്ണവത്തെ വീട്ടിലേക്ക് വരികയായിരുന്നു. കാറിന് പിന്നില്‍ ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് സലാഹുദ്ദീന്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി. ഈ സമയത്ത് രണ്ടു പേര്‍ പിന്നില്‍ നിന്ന് വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. തുടര്‍ന്ന് ബൈക്കിലെത്തിയ സംഘം കടന്നു കളഞ്ഞു.ബഹളം കേട്ട് ഓടികൂടിയ നാട്ടുകാരാണ് പോലിസിന് വിവരം കൈമാറിയത്. സലാഹുദ്ദീനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സ്ഥലത്തെത്തിയ പോലിസ് കൊലപാതകത്തില്‍ അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്ന് എസ്ഡിപിഐ നേതൃത്വം ആരോപിച്ചു.

പിതാവ് യാസീന്‍ തങ്ങള്‍ , മാതാവ് നുസൈബ, ഭാര്യ നജീബ (24), അസ്‌വ (4), ഹാദിയ (2) എന്നിവര്‍ മക്കളാണ്.