സ്‌കൂളുകള്‍ക്ക് നാളെ മുതല്‍ ഓണാവധി; ഇനി സ്‌കൂളുകള്‍ തുറക്കുന്നത് 29ന്

696

സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ അടച്ച് 29ന് തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്ത് കനത്ത് മഴയും പ്രളയക്കെടുതിയും തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ നേരത്തെ പത്ത് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. പാലക്കാട്,കോഴിക്കോട്,വയനാട്, കണ്ണുര്‍, മലപ്പുറം,എറണാകുളം കോട്ടയം, ആലപ്പുഴ, കൊല്ലം, തൃശ്ശൂര്‍ എന്നീ ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയാണ്.

കാലിക്കറ്റ് യുണിവേഴ്‌സിറ്റി 29ാം തിയതിവരെ അടച്ചു.31ാം തിയതിവരെ നടത്താനിരുന്ന എല്ലാപരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. കണ്ണുര്‍ യൂണിവേഴ്‌സിറ്റി 21ാം തിയതിവരെ നടത്താനിരുന്ന എല്ലാ പരിക്ഷകളും മാറ്റിവെച്ചു. പി.എസ്.സി നാളെ നടത്താനിരുന്ന പരീക്ഷകളും സര്‍ട്ടിഫിക്കറ്റ് പരിശോധനകളും മാറ്റി വച്ചിട്ടുണ്ട്.