പത്രിക തള്ളി; സരിത എസ് നായര്‍ക്ക് വയനാട്ടിലും എറണാകുളത്തും മത്സരിക്കാനാകില്ല |

291

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സരിത എസ് നായര്‍ നല്‍കിയിരുന്ന രണ്ട് പത്രികകളും തള്ളി. എറണാകുളം വയനാട് മണ്ഡലങ്ങളില്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രികകളാണ് തള്ളിയത്. സോളാര്‍ ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളില്‍ സരിത ശിക്ഷിക്കപ്പെട്ടിരുന്നു.

ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് നാമനിര്‍ദ്ദേശ പത്രിക തള്ളുന്നതെന്നാണ് വരണാധികാരി അറിയിച്ചത്. ശിക്ഷ റദ്ധാക്കികൊണ്ടുള്ള ഉത്തരവ് ഹാജരാക്കാന്‍ ഇന്ന് പത്തര വരെ സമയം അനുവദിച്ചിരുന്നു. ഇത് ഹാജരാക്കാന്‍ കഴിയാത്തതിനാലാണ് പത്രിക തള്ളാന്‍ തീരുമാനിച്ചത്.