ശബരിമലയിൽ യുവതികളെ എത്തിക്കാൻ സംഘപരിവാർ നീക്കം

195

മേടമാസവിഷു പൂജകള്‍ക്കായി ശബരിമല നട തുറക്കുമ്പോള്‍ തെരഞ്ഞെടുപ്പ് തിയ്യതിയോടടുത്ത് ് ശബരിമലയില്‍ യുവതികളെ എത്തിക്കാന്‍ സംഘപരിവാര്‍ നീക്കം നടത്തുന്നതായി ആരോപണം.പോലീസിലെ ചിലരുടെ ഒത്താശയോടെയാണ് നീക്കമെന്നും സൂചനയുണ്ട്.
നവോത്ഥാന കേരളം കൂട്ടായ്മയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വൈകാരികമായി വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനാണ് നവോത്ഥാന കേരളം കൂട്ടായ്മ തെരഞ്ഞെടുപ്പുവരെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഇടപെടലുകളില്‍നിന്നും വിട്ടുനില്‍ക്കുന്നത്.
തങ്ങളുടെ നിലപാട് മനസിലാക്കി കേരളത്തില്‍നിന്നോ പുറത്തുനിന്നോ യുവതികളെ എത്തിച്ച് സംഘര്‍ഷം ഉണ്ടാക്കാന്‍ കഴിയുമോയെന്നാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും ഈ നീക്കത്തെ ഗൌരവതരമായി കാണണമെന്നും നവോത്ഥാന കേരളം കൂട്ടായ്മ വ്യക്തമാക്കി.

ഇതെ സമയം എന്ത് വിലകൊടുത്തും ശബരിമല വിഷയം തിരഞ്ഞെടുപ്പിന് മുമ്പ് കനലില്‍ നിന്നും പുറത്തെടുക്കാനാണ് സംഘപരിവാര്‍ നീക്കം.