സമദ് ആശുപത്രിക്ക് പിന്നാലെ കെ ടി സി ടിയും .ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രികള്‍ ഗര്‍ഭിണികള്‍ക്ക് പേടിസ്വപ്‌നമാകുന്നു

3298

സമദ് ആശുപത്രിക്ക് പിന്നാലെ കെ ടി സി ടിയും .ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രികള്‍ ഗര്‍ഭിണികള്‍ക്ക് പേടിസ്വപ്‌നമാകുന്നു. കല്ലമ്പലം ചാത്തമ്പാറ കെ.ടി.സി.ടി ആശുപത്രിയില്‍ ഡോസ് കൂട്ടി ഇഞ്ചക്ഷന്‍ നല്‍കിയതിനെ തുടര്‍ന്ന് പ്രസവത്തിന് എത്തിയ ഇരുപത്തിയൊന്നുകാരി മരിച്ചസംഭവം വിവാദമാകുന്നതിന് പിന്നാലെ ആറ്റിങ്ങല്‍ വര്‍ക്കല മേഖലകളിലെ സ്വകാര്യ ആശുപത്രികള്‍ ഗര്‍ഭിണികള്‍ക്കും മറ്റ് രോഗികള്‍ക്കും പോടിസ്വപ്‌നമാകുന്നതായ ആക്ഷേപം സജീവമാകുന്നു.മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ പരിമിതികള്‍ മുതലെടുത്ത് സജീവമായിരിക്കുന്ന സ്വകാര്യ ആശുപത്രികള്‍ രോഗികളുടെ ജീവന്‍തന്നെ പന്താടി , പണം വരുന്ന കാഴ്ച്ചയാണ് കഴിഞ്ഞകുറെ നാളുകളായി ആറ്റിങ്ങല്‍ മേഖലയില്‍ നടക്കുന്നത്.
പ്രസവത്തിന് വേണ്ടി രണ്ടു ദിവസം മുന്‍പ് ചാത്തമ്പാറ കെ.ടി.സി.ടി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്ന കല്ലമ്പലം നെല്ലിക്കോട് നെസ്‌ലെ വീട്ടില്‍ ശ്രീജ (21) ബുധനാഴ്ച്ചയാണ് മരണപ്പെട്ടത്. ആശുപത്രിയിലെ ചിക്തസാപിഴവാണ് യുവതിയുടെ മരണകാരണമെന്നാണ് പരാതി. പരിശോധനകള്‍ നടത്താതെ സിസ്സേറിയന് മുന്‍പ് അധിക ഡോസില്‍ ഇഞ്ചക്ഷന്‍ നല്‍കിയതാണ് മരണ കാരണമെന്ന് കാണിച്ചുകൊണ്ട് ശ്രീജയുടെ ബന്ധുക്കള്‍ രംഗത്ത് വന്നിരുന്നു. ഇതെ ആശുപത്രിയില്‍ പ്രസവസംബന്ധമായി വെഞ്ഞാറമൂട് സ്വദേശിനിയായ യുവതി മരണപ്പെട്ടിട്ട് അതികവര്‍ഷങ്ങളായിട്ടില്ല.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ആറ്റിങ്ങലിലെ സമദ് ആശുപത്രിയിലും പ്രസവത്തിനെത്തിയ യുവതി മരണപ്പെട്ടത്. പൂവണത്തുംമൂട് വിനീതിന്റെ ഭാര്യ സുനിയാണ് കഴിഞ്ഞ മാര്‍ച്ചില്‍ സമദ് ആശുപത്രിയില്‍ മരണപ്പെട്ടത് ഇവിടെയും ചികിത്സാപിഴവാണെന്ന് പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ നിരന്തരം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യാതൊരു നടപടികളുംമില്ലാതെ ഇവരുടെ പകല്‍കൊള്ള തുടരുകതന്നെയാണ്.