കുംഭ മാസ പൂജ; നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പോലീസ്

76
AppleMark

കുംഭ മാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുമ്ബോള്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പോലീസ്. സുപ്രീംകോടതിയുടെ യുവതി പ്രവേശന വിധി നിലനില്‍ക്കുന്നതിനാല്‍ യുവതികള്‍ എത്തുമെന്നും സംഘര്‍ഷാവസ്ഥക്ക് സാധ്യതയുണ്ടെന്നും അതിനാല്‍ ഇന്ന് അര്‍ധരാത്രി മുതല്‍ 17 വരെ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നും ജില്ലാ പോലീസ് മേധാവി കളക്ടറോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ചയാണ് കുംഭ മാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത്. അതേസമയം നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിന് അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ശബരിമലയില്‍ സംഘര്‍ഷാവസ്ഥ അഴിച്ചുവിട്ട സംഘടനകള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.